കുടുംബവിളക്കിൽ ഇനി വേദികയുടെ പട്ടാഭിഷേകം..!! പുത്തൻ ഗെറ്റപ്പിൽ പുതിയ കളിയുമായി വേദിക… | Kudumbavilakku Today

Kudumbavilakku Today : അതെ, ഇനി വേദികയുടെ കാലമാണ്. ദുഷ്ടശക്തി കിരീടമണിയുന്ന കാലം. കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര കുടുംബവിളക്കിന്റെ ഇനിയുള്ള ഭാഗങ്ങൾ കാണാൻ പ്രേക്ഷകർക്ക് അൽപ്പം കൂടുതൽ മനക്കട്ടി തന്നെ വേണ്ടിവരും. എന്തെന്നാൽ സുമിത്രയുടെ വിജയകഥയ്ക്ക് ശേഷം പരമ്പര ഇനി പറയാൻ പോകുന്നത് വേദികയുടെ പട്ടാഭിഷേകത്തിന്റെ കഥയാണ്. സരസുവിന്റെ കഷ്ടകാലം തുടങ്ങുകയായി. വേദിക ഒടുവിൽ അത് ചെയ്യുക തന്നെ ചെയ്തു.

സരസ്വതി അമ്മയെ ഒരു അമ്പലനടയിൽ കൊണ്ടുപോയി തള്ളുകയാണ് വേദിക. അമ്മായിയമ്മയോട് ഒട്ടും ദാക്ഷിണ്യമില്ലാത്ത മരുമകളുടെ വേഷമാണ് ഇനി വേദിക അണിയുന്നത്. ക്ഷേത്രദർശനത്തിന് സരസ്വതി അമ്മക്കൊപ്പം പോയ വേദിക സരസുവിനെ അവിടെ ഉപേക്ഷിച്ചിട്ട് തിരികെ പോവുകയാണ്. ആരാലും ആശ്രയം ലഭിക്കാതെ അമ്പലമുറ്റത്ത് കഴിയേണ്ടിവരുന്ന സരസ്വതി അമ്മയെ കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആരൊക്കെയോ നൽകുന്ന നാണയത്തുട്ടുകൾ വാങ്ങി അമ്പലനടക്ക് മുൻപിൽ നേരം കഴിച്ചിടേണ്ടി വരുന്ന സരസുവിന്റെ അവസ്ഥ കണ്ട് ചിരിയും സങ്കടവും വരുകയാണ് പ്രേക്ഷകർക്ക്. വേദിക പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. കമ്പനിയുടെ ചീഫ് മാനേജേരിയൽ പൊസിഷനിൽ കയറിയിരുന്ന് ഭരണം തുടങ്ങുകയാണ് വേദിക സിദ്ധാർഥ്. പുതിയ ഗെറ്റപ്പിലാണ് വേദികയെ കാണിച്ചിരിക്കുന്നത്. കുടുംബവിളക്കിൽ ഇനി വേദികയുടെ ആറാട്ട് തന്നെയാണ് കാണാൻ പോകുന്നത് എന്ന് പറയാം.

മനസ്സിൽ സൂക്ഷിച്ചുവെച്ച പകയും പ്രതികാരവുമെല്ലാം സൂക്ഷിച്ചുവെച്ച് വേദിക മുന്നിട്ടിറങ്ങുകയാണ്. മനസ്സിൽ കനലെരിയുന്നത് സുമിത്രയോടുള്ള പ്രതികാരം ഒന്ന് കൊണ്ട് മാത്രമാണ്. ആ പകയിൽ ഇനി സുമിത്ര വെന്തെരിയുമോ എന്ന് മാത്രമാണ് അറിയേണ്ടത്. എല്ലാ പഴുതുകളും അടച്ചാണ് ഇത്തവണ വേദികയുടെ കരുനീക്കങ്ങൾ. പ്രോമോയ്ക്ക് താഴെ രസകരമായ പല കമന്റുകളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഇത് തോക്കാൻ വേണ്ടിയുള്ള കളിയാണെന്ന് ഞങ്ങൾക്കറിയാം… എങ്കിലും ഇരിക്കട്ടെ ഞങ്ങളുടെ വക വിജയാശംസകൾ…” എന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തിരിക്കുന്നത്.

Watch Kudumbavilakku Serial