അപമാനിതനായി ശ്രീനിലയത്തിൻ്റെ പടിയിറങ്ങി സിദ്ധു!! സുമിത്രയെ ഒളിഞ്ഞു നോക്കിയ സിദ്ധുവിനെ കൈയോടെ പൊക്കി രോഹിത്… | kudumbavilak Today 17 March 2023 Malayalam

kudumbavilak Today 17 March 2023 Malayalam : മലയാള കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരുപിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ പരമ്പര പ്രേക്ഷകർക്കിടയിൽ ഇപ്പോൾ വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കഥയിലെ വ്യത്യസ്തവും രസകരവുമായ കഥാ മുഹൂർത്തങ്ങൾ തന്നെയാണ് ഈ പരമ്പരയെ കൂടുതൽ പ്രേക്ഷകരുമായി അടുപ്പിക്കുന്നത്. സിദ്ധാർത്ഥ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്.

നായികയും നായകനും വേർപിരിയുന്ന ഇടത്ത് വച്ചാണ് കഥാഗതി തന്നെ മാറിയത്. എന്നാൽ സിദ്ധാർത്ഥ് വിചാരിച്ച രീതിയിലുള്ള ഒരു ജീവിതം വേദിക യോടൊപ്പം സാധ്യമാകുന്നില്ല. സുമിത്രയുടെ ഉയർച്ചയും രോഹിത് മായുള്ള വിവാഹവും ഒന്നും തന്നെ സിദ്ധാർത്തിന് സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഇപ്പോൾ ഇതാ പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ് പരമ്പരയിലെ പ്രധാന ഭാഗമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

ചടങ്ങിൽ സിദ്ധാർത്ഥ് നേരിടേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളും പ്രേക്ഷകർ കണ്ടു. സുമിത്ര കൈവിട്ടു പോയതിൽ വളരെ വിഷമത്തിലാണ് സിദ്ധാർത്ഥ്. അതുകൊണ്ടുതന്നെ രോഹിത്തും സുമിത്രയും തമ്മിലുള്ള ബന്ധം തകർക്കാനുള്ള എല്ലാ പണികളും സിദ്ധാർത്ഥ് നോക്കുന്നുണ്ട്.അകലെ തന്റെ വീട്ടിലെ ജനലിലൂടെ സുമിത്രയെ നോക്കുന്ന സിദ്ധാർത്ഥ്. ജനലടക്കാൻ എത്തുന്ന രോഹിത് സിദ്ധാർത്ഥ് സുമിത്രയെ നോക്കുന്നത് കാണുന്നു. ഇത് കണ്ട് വേഗം ജനൽ അടച്ചു പോവുകയാണ് സിദ്ധാർത്ഥ്.

കൂടാതെ വേദികയോട് കയർക്കുന്നതും അടുത്ത ഭാഗത്തെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത ആളാണ് നീ അതുകൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാൻ വരണ്ട എന്ന് പറഞ്ഞ് സിദ്ധാർത്ഥ് വേദികയെ വഴക്കു പറയുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും സിദ്ധാർത്ഥിന്റെ ഈ അവസ്ഥ കണ്ട് പ്രേക്ഷകർ വളരെയധികം സന്തോഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ആരാധകർ രേഖപ്പെടുത്തുന്ന കമന്റുകൾ.

Rate this post