ആ സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ലാലേട്ടൻ എന്നോട് ക്ഷമ ചോദിച്ചു..!! തന്മാത്ര സിനിമയിൽ അന്ന് സുമിത്രക്ക് സംഭവിച്ചത് ഇങ്ങനെ… | Kudumbavilak Fame Meera Vasudevan Revelation

Kudumbavilak Fame Meera Vasudevan Revelation : സുമിത്ര ഒടുവിൽ അത്‌ തുറന്നുപറഞ്ഞു…. ആ ദിവസം അങ്ങനെ ചെയ്യേണ്ടി വന്നു… മുറിയിൽ വളരെ കുറച്ച് പേർ മാത്രം മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു…. കുടുംബവിളക്ക് പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ വേഷത്തിലെത്തുന്ന നടി മീര വാസുദേവ് വർഷങ്ങൾക്ക് മുമ്പ് തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ ആ അനുഭവം ഓർത്തെടുക്കുകയാണ്.

അങ്ങനെയൊരു സീൻ അത്യാവശ്യമാണോ എന്ന് ആദ്യം തന്നെ സംവിധായകനോട് ചോദിച്ചു. സ്വന്തം കുടുംബത്തോട് അത്രയധികം ഇഴുകിച്ചേർന്ന് ജീവിക്കുന്ന ആളാണ് തന്മാത്രയിലെ രമേശൻ നായർ. അതുകൊണ്ട് തന്നെ ആ രംഗം ഒഴിവാക്കാൻ പറ്റാത്തത് ആയിരുന്നു. അങ്ങനെ അത്‌ ചെയ്തു. മോഹൻലാൽ ആദ്യം തന്നെ തന്നോട് ക്ഷമ പറഞ്ഞുവെന്നാണ് മീര തുറന്നുസമ്മതിക്കുന്നത്. പലരും ചെയ്യാൻ മടിച്ച ഒരു കഥാപാത്രമായിരുന്നു അത്‌. ഇങ്ങനെയൊരു സീൻ ഉണ്ടായത് തന്നെയാണ് അതിന് കാരണവും.

എന്നാൽ താൻ നോ പറഞ്ഞില്ല എന്ന് മീര പറയുന്നു. മീര വാസുദേവ് ഇപ്പോൾ കുടുംബവിളക്ക് എന്ന ഹിറ്റ്‌ പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണവീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളും അത് താണ്ടിയുള്ള അവരുടെ വിജയകഥയുമാണ് കുടുംബവിളക്ക് പറയുന്നത്. ഒട്ടേറെ ആരാധകരാണ് ഇപ്പോൾ താരത്തിനുള്ളത്. വീട്ടമ്മമാരാണ് താരത്തിന്റെ ആരാധകരിൽ അധികവും.

മീരയുടെ കരിയറിലെ പഴയകാല കഥ കേട്ട് ആശ്ചര്യം പൂണ്ടിരിക്കുകയാണ് ഇപ്പോൾ സീരിയൽ പ്രേക്ഷകർ. കഥാപാത്രത്തിന് വേണ്ടി ഏത് രീതിയിലും തയ്യാറെടുപ്പ് നടത്തുന്ന, കഥാപാത്രമായി പൂർണ്ണമായി മാറുന്ന മീരയുടെ ആത്മാർത്ഥ മനോഭാവത്തിന് കയ്യടിക്കുന്നുമുണ്ട് പ്രേക്ഷകർ. ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ തന്നെയാണ് മീര വാസുദേവ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. ഒരിടവേളക്ക് ശേഷം മീര അഭിനയത്തിൽ തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു.

Rate this post