എത്ര വലിയ കുടവയറും കുറയും ഇത് കുടിച്ചാൽ…!

ചാടുന്ന വയര്‍ പലരേയും ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നം കൂടിയാണ്. കാരണം ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും, പോകാന്‍ ഏറെ പ്രയാസകരവുമാണ്.

വയര്‍ കുറയ്ക്കാന്‍ അത്രയ്ക്ക് എളുപ്പമൊന്നുമല്ല. കാരണം മുകളില്‍ പറഞ്ഞ കാരണം തന്നെ. വയറ്റില്‍ പെട്ടെന്ന് അടിഞ്ഞു കൂടുന്ന കൊഴുപ്പും പോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നും. എന്നു കരുതി ഇതു സാധ്യമല്ലെന്നും പറയാനാകില്ല. വയറ്റിലെ കൊഴുപ്പു പോകുന്നതിനുള്ള ഏറ്റവും സിംപിളായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇത് നിത്യജീവിതത്തില്‍ നമുക്ക് അല്‍പം ശ്രദ്ധിച്ചാല്‍ പാലിയ്ക്കാവുന്നതേയുള്ളൂ. അതേ സമയം കഠിനമായ ഭക്ഷണ നിയന്ത്രണമോ ഡയറ്റോ ഒന്നും തന്നെയില്ലതാനും.

വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ് ധാരാളം വെളളം കുടിയ്ക്കുകയെന്നത്. ഇത് വയറ്റിലെ കൊഴുപ്പു നീക്കുന്നതിനൊപ്പം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയും ചെയ്യും. വയറും തടിയും കുറയ്ക്കാനുള്ള ഏറ്റവും ഉത്തമമായ വീട്ടുവൈദ്യമാണിത്.

സോലുബിള്‍ ഫൈബര്‍ കലര്‍ന്ന ഭക്ഷണ വസ്തുക്കള്‍ ശീലമാക്കുക. ഇത്തരം ഭക്ഷണ വസ്തുക്കള്‍ വെള്ളം വലിച്ചെടുത്ത് ഒരു ജെല്ലായി മാറുന്നു. ഇതു വഴി ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം എളുപ്പത്തില്‍ നീങ്ങുന്നു ദഹനം എളുപ്പമാക്കുന്നു. നല്ല ശോധന നല്‍കുന്നു. ഇത് ശരീരം കൊഴുപ്പു കൂടുതല്‍ വലിച്ചെടുക്കുന്നതിനെ തടയുകയും ചെയ്യുന്നു.