കുടമ്പുളിയുടെ ഔഷധ ഗുണങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും… വീട്ടിലുള്ളവർ അറിഞ്ഞിരിക്കാൻ.!!!!

മീൻപുളി, തൊട്ടുപുളി, മരപ്പുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന കുടംപുളിയെ പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ധാരാളം ഗുണങ്ങളും ഔഷധ സത്തുക്കളും അടങ്ങിയിട്ടുണ്ട്. പാകമായ കുടംപുളി കീറി ഉണക്കി സൂക്ഷിക്കാവുന്നതാണ്.

കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഇവയിൽ നിന്നും ധാരാളം കായ്കൾ ലഭിക്കുന്നു. പാകമായ കായ്കളാണ് കറികളിലും മറ്റും സ്വാദു കൂടാനായി ഉപയോഗിക്കുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെ സാന്നിധ്യം ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു.

കുടംപുളിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് ഹൈഡ്രോ സിറ്റിക് ആസിഡ്. അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറക്കുന്നു. ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു. അത് മൂലം കൊളസ്ട്രോളിനെ കുറക്കുന്നു. ചര്മ സൗന്ദര്യത്തിനും നല്ലൊരു മരുന്നാണ്.

ക്യാപ്സ്യൂൾ രൂപത്തിലും ഇതിന്റെ ഔഷധ ഗുണം ആളുകളിലേക്ക്‌ എത്തിക്കുന്നു. മോണ വീക്കം, വീക്കം കുത്തി നോവ് എന്നിവക്കും മരുന്നായി ഉപയോഗിക്കുന്നു. പ്രമേഹ രോഗികൾ നിത്യവും ഭക്ഷണത്തിൽ കുടംപുളി കഴിക്കുന്നത് മൂലം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. credit : easy tips4u