അങ്ങ് ദുബായിൽ “ദിൽ ദിൽ സലാം സലാം” ഗാനത്തിന് ചുവടുകളുമായി ഈ അച്ഛനും മോളും… | Krishna Kumar Dances With Daughter In Dubai Malayalam

Krishna Kumar Dances With Wife In Dubai Malayalam : അങ്ങ് ദുബായിൽ “ദിൽ ദിൽ സലാം സലാം” ഗാനത്തിന് ചുവടുകളുമായി ഈ അച്ഛനും മോളും… മലയാള സിനിമാലോകത്ത്, സഹനടനായും, വില്ലനായും ഒരു കാലത്ത് തിളങ്ങിയിരുന്ന താരമാണ് കൃഷ്ണകുമാർ. മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളായ അഹാന കൃഷ്ണ കുമാറിന്റെ പിതാവ് കൂടിയായ ഇദ്ദേഹം നിരവധി സിനിമകളിലും ചില സീരിയൽ പരമ്പരകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്.

സമൂഹ മാധ്യമങ്ങളിലും ഇൻസ്റ്റഗ്രാം റീൽസിലും തന്റെ മക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമുള്ള വീഡിയോകളും ചിത്രങ്ങളും താരം എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും ഇദ്ദേഹം സ്റ്റാറാണ്. മൂത്തമകളായ അഹാനയെ പോലെ തന്നെ ഹൻസികക്കും ഇഷാനിക്കും സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേക്ഷകർക്കിടയിലും താരപരിവേഷം തന്നെയാണുള്ളത്. മാത്രമല്ല ഹൻസികയും ഈഷാനിയും ഇതിനോടകം തന്നെ ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും ദിയ കൃഷ്ണ അഭിനയരംഗത്തു നിന്നും ഒഴിഞ്ഞു മാറി തന്റെ ഇഷ്ടപ്പെട്ട പാഷനൊത്ത് ജീവിക്കുകയാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും മറ്റും ഡാൻസ് വീഡിയോകളുമായി താരം പലപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ച റീൽസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. തന്റെ അച്ഛനായ കൃഷ്ണകുമാറിനൊപ്പം ജയറാം നായകനായി പുറത്തിറങ്ങിയ ” ഷാർജ ടു ഷാർജ” എന്ന ചിത്രത്തിലെ വൈറൽ ഗാനമായ ” ദിൽ ദിൽ സലാം സലാം” എന്ന പാട്ടിന് മനോഹരമായ നൃത്തചുവടുകളുമായാണ് ഇവർ എത്തിയിട്ടുള്ളത്.

മാത്രമല്ല അറബികളുടേത് സമാനമായ ഇവരുടെ തലപ്പാവും മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഈയൊരു റീൽസ് വീഡിയോ ഷൂട്ട് ചെയ്തത് എന്നതിനാലും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും വൈറൽ ആവുകയായിരുന്നു. ദുബായ് എക്സ്പോയിൽ പങ്കെടുക്കാനായി എത്തിയ ഇരുവരുടെയും ചിത്രങ്ങളും മറ്റു നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

Rate this post