മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി പ്രവർത്തിക്കാനും ഒരു മനസ് വേണം!! മാതൃകയായി താര കുടുംബത്തിന്റെ ക്രിസ്തുമസ് ആഘോഷം… | Krishna Kumar And Family Christmas Celebration Goes Viral Malayalam

Krishna Kumar And Family Christmas Celebration Goes Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. ഇതാണ് ഈ താര കുടുംബത്തിന്റെ പ്രത്യേകത. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഇവരുടെ കുടുംബം. വിശേഷദിവസങ്ങിലെല്ലാം സോഷ്യൽ മീഡിയയിൽ റീലുകളും ഫോട്ടോകളുമൊക്കെ ഈ താര കുടുംബം ഷെയർ ചെയ്യാറുണ്ട്.

ക്രിസ്‌മസ് ദിവസവും ആ പതിവ് അവർ തെറ്റിച്ചില്ല. എല്ലാവരും ഒന്നിച്ചുള്ള റീൽ വീഡിയോയും ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് ഇവർ. എല്ലാവരും വന്നിട്ടുള്ള ഫോട്ടോ പങ്കുവെച്ചത് കൃഷ്ണകുമാർ ആണെങ്കിൽ ഒന്നിച്ചു കളിക്കുന്ന റീൽസ് വീഡിയോ പങ്കുവെച്ചത് ഇഷാനി കൃഷ്ണയാണ്. സാധാരണയായി കുട്ടികൾ മാത്രമായാണ് ഡാൻസ് റീലുകൾ ചെയ്യാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിസ്‌മസ് വൈബ് നിലനിർത്താനായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്.

എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അഹാന കൃഷ്ണയും തന്റെ പ്രെഫൈലിൽ പങ്കുവച്ചിരുന്നു. കൃഷ്ണ സഹോദരിമാരായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ അഹാദിഷിക എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അഹാദിഷിക എന്ന പേരിൽ നിറയെ ഫാൻസ് ഗ്രൂപ്പുകളും ഈ സഹോദരിമാർക്കുണ്ട് . ഫാൻസ് അക്കൗണ്ടിന് പുറമേ ഈ കുടുംബത്തിൽ എല്ലാവർക്കും തന്നെ യൂട്യൂബ് അക്കൗണ്ട് ഉണ്ട് .ഇവരുടെ യൂട്യൂബ് അക്കൗണ്ടിലെ വിഡിയോസിന് എല്ലാം ഒട്ടനവധി ആരാധകരാണ് ഉള്ളത്. ഇവരുടെ വീഡിയോസ് എല്ലാം തന്നെ നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടുന്ന ഒന്നാണ്.

മലയാളത്തിലെ യുവ നടിമാർക്കിടയിലെ ശ്രെദ്ധേയായ നടിയാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയത്. യൂട്യൂബ് വ്‌ളോഗറായും തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. അഹാനയുടെ സഹോദരിമാരും അമ്മയും എല്ലാവരും വ്‌ളോഗർമാർ ആണ്. ഇന്ന് ഒരു സോഷ്യൽ മീഡിയ താരകുടുംബമാണ് ഇവരുടേത് .

Rate this post