കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി!! അച്ഛനില്ലാത്ത വേദന ചിരിയിൽ കടിച്ചമർത്തി വൃന്ദ; പെങ്ങളുടെ കല്യാണം വിശേഷവുമായി വിഷ്ണു… | Kottayam Pradheep Daughter Marriage malayalam
Kottayam Pradheep Daughter Marriage malayalam : ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്… കഴിച്ചോളൂ, കഴിച്ചോളൂ എന്ന ഒരൊറ്റ ഡയലോഗിലൂടെ മലയാളക്കരയുടെ നെഞ്ച് ഏറിയ താരമായിരുന്നു കോട്ടയം പ്രദീപ്. 2010ൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമായ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ഒരു ഒറ്റ ഡയലോഗ് കൊണ്ട് മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും ഒക്കെ നിറ സാന്നിധ്യമായി മാറുവാൻ ഭാഗ്യം ചെയ്ത നടൻ കൂടിയായിരുന്നു കോട്ടയം പ്രദീപ്.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. വൃന്ദയുടെ സഹോദരൻ വിഷ്ണു ആണ് വിവാഹത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. പെങ്ങളുടെ കല്യാണം കഴിഞ്ഞു, പ്രാർത്ഥനയോടെ… എന്ന ക്യാപ്ഷനോടെ വൃന്ദയെയും ആഷിക്കിനെയും ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം വിഷ്ണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ അത് ഏവരും ഏറ്റെടുക്കുകയും ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുകയും ആയിരുന്നു. തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക് ആണ് വൃന്ദയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.

സിനിമ, രാഷ്ട്രീയ മേഖലയിൽ തിളങ്ങിനിൽക്കുന്ന നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രദീപിന്റെ ഇളയ മകൻ വിഷ്ണു ഫാഷൻ ഡിസൈനറായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മലയാള സിനിമയിൽ അദ്ദേഹവും സജീവമാണ്. 2001ൽ റിലീസ് ആയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലെ എൽഐസി ഉദ്യോഗസ്ഥനായി അഭിനയരംഗത്തേക്ക് അരങ്ങേറിയ കോട്ടയം പ്രദീപിന് പിന്നീട് വീണ്ടും 10 വർഷങ്ങൾ കൂടി സിനിമാ മേഖലയിൽ കത്തിജ്വലിക്കുവാൻ കാത്തിരിക്കേണ്ടി വന്നു.
കല്യാണരാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപോപ്പ്, മൈ ബിഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകര ജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി 70ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. രാജാറാണി നൻപെൻട, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമാകുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.