ഇനി ഈ വർഷം സിനിമയില്ല!! കൊട്ട മധു ഒടുവിൽ ബ്രേക്ക് എടുത്തു; ഹോളിഡേ ചിത്രങ്ങളുമായി സുപ്രിയ… | Kotta Madhu finally taking a break By Supriya Menon Prithviraj Malayalam

Kotta Madhu finally taking a break By Supriya Menon Prithviraj Malayalam : മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജിനൊപ്പം തന്നെ, മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിത ആയ ആളാണ് അദ്ദേഹത്തിന്‍റെ ഭാര്യയും മുന്‍ പത്ര പ്രവർത്തക കൂടിയായ സുപ്രിയ മേനോന്‍. സിനിമ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ കോ ഫൗണ്ടര്‍ കൂടിയാണ് സുപ്രിയ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സുപ്രിയ.

മകള്‍ അലംകൃതയുടെയും ഇവരുടെ യാത്രകളുടെയും വിശേഷങ്ങള്‍ സുപ്രിയ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തുര്‍ക്കിയില്‍ നിന്നുള്ള ഇവരുടെ യാത്രാ ചിത്രമാണ് സുപ്രിയ ഏറ്റവും പുതുതായി ആരാധകരുമായി പങ്കുവെച്ചത്. ഇരുവരും തുര്‍ക്കിയിലെ ടോപ്കാപി കൊട്ടാരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ്‌ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടിലൂടെ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. “തിരക്കേറിയ വര്‍ഷത്തില്‍ നിന്നും കൊട്ട മധു ഒരു ബ്രേക്ക് എടുക്കുന്നു” എന്നതാണ് സുപ്രിയ ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

ഷാജി കൈലാസും പൃഥ്വിരാജും കടുവ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. കൊട്ട മധു എന്ന ഗുണ്ടാനേതാവായി പൃഥ്വിരാജ് എത്തിയ ചിത്രം തിയേറ്ററുകളില്‍ തരംഗമാവുകയാണ്. ഒരു യുവാവായും മധ്യവയസ്കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്ക്രീനിൽ നിറയുന്ന കാപ്പ എന്ന സിനിമയിൽ, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരന്നത്.

പ്രിത്വി ഇപ്പോൾ വിസിറ്റ് ചെയ്ത കൊട്ടാരം തുർക്കിയിലെ പ്രധാന നഗരമായ ഇസ്തംബുളിലാണ് ടോപ്കാപി സ്ഥിതി ചെയ്യുന്നത്. ഏകദേശം നാനൂറോളം വർഷം തുർക്കിയിലെ ഓട്ടോമാൻ സുൽത്താന്മാരുടെ വസതിയായിരുന്ന ടോപ് കാപ്പി കൊട്ടാരം , ഇന്ന് ഇസ്തംബുളിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഓട്ടോമാൻ രാജാക്കന്മാരുടെ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടിയായിരുന്നു ഇത്. 1985- ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ടോപ്കാപി കൊട്ടാരം ഇടം നേടിയിട്ടുണ്ട്.

Rate this post