കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം; ആ പെണ്‍കുട്ടി എന്നെ കാണുമ്പോഴെ ഓടുന്ന അവസ്ഥയായി… | Koodevide Bipin Jose Interview

Koodevide Bipin Jose Interview : പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കൂടെവിടെ. ഋഷിയുടെയും സൂര്യയുടെയും പ്രണയം ഏറെ ഹൃദ്യമായി പറഞ്ഞുപോകുന്ന രീതിയാണ് കൂടെവിടെയുടേത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് കൂടെവിടെ താരം ബിപിൻ ജോസിന്റെ പുതിയ അഭിമുഖമാണ്. അഭിമുഖത്തിനിടയിൽ ബിപിനെ തേടി ഒരു ഫോൺ കോൾ വരുകയായിരുന്നു. കൂടെവിടെയിലെ വില്ലൻ മോഹനൻ ഋഷിയെ തേടി ഇന്റർവ്യൂവിലേക്ക് വിളിക്കുകയായിരുന്നു.

ബിപിന് വളരെ സർപ്രൈസ് ആയാണ് മോഹനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അഭി മാധവിന്റെ കോൾ വരുന്നത്. തനിക്ക് സംസാരിക്കാനുള്ളത് ബിപിനോടല്ല, ഋഷിയോടാണ്… അതും കൂടെവിടെയിലെ മോഹനനായി തന്നെ എന്നുപറഞ്ഞുകൊണ്ടാണ് ഫോൺ കോൾ എത്തിയത്. ഋഷിയുടെ കോളേജിലേക്ക് ഋഷിക്കും സൂര്യയ്ക്കും വില്ലനായി ഒരു അധ്യാപകനായി മോഹനൻ എത്തിയാൽ ഋഷി എങ്ങനെ സ്വീകരിക്കും എന്നായിരുന്നു താരത്തിന്റെ ചോദ്യം.

അങ്ങനെയെങ്ങാനും സംഭവിച്ചാൽ തന്റെ സ്വഭാവം നേരിട്ടറിയും, കാലൊടിച്ചു താഴെയിടും എന്നാണ് ഋഷി നൽകിയ ട്രോൾ മറുപടി. ഇപ്പോൾ പ്രേക്ഷകരുടെ സംശയം മോഹനൻ ശരിക്കും കോളേജിലേക്ക് വരുന്നു എന്നത് യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്ന കഥാഗതി തന്നെയാണോ എന്നതാണ്. എന്തായാലും മോഹനനെ ഋഷി ഏറ്റുമുട്ടുന്നത് കാണാൻ താല്പര്യമുണ്ടെന്നാണ് കൂടെവിടെ പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ബിപിൻ ഈ ഇന്റർവ്യൂവിൽ മനസ് തുറക്കുന്നുണ്ട്.

കോളേജില്‍ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യത്തെ പ്രണയം. ആ പെണ്‍കുട്ടിയെക്കുറിച്ച് താന്‍ അമ്മയോടൊക്കെ പറയുമായിരുന്നുവെന്നും ബിപിൻ പറയുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയെ കണ്ട് സംസാരിക്കാന്‍ പോകുമ്പോള്‍ തന്റെ പിന്നാലെ വരുമായിരുന്ന ക്ലാസ്‌മേറ്റുകളെ കണ്ട് പേടിച്ച് അവള്‍ ഓടുമായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നെ അത്‌ നിന്നുപോയി. ആ കുട്ടിയെ അതിന് ശേഷം നേരിൽ കാണുകയും സീരിസായൊക്കെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിപിന്‍ ജോസ് പറയുന്നു.