അച്ഛാ എണീറ്റ് വാ.!! സുധിയെ വിളിച്ച് കരഞ്ഞ് ഇളയ മകൻ; അന്ത്യ ചുംബനം നൽകി മകനും ഭാര്യയും.!! | Kollam Sudhi Wife Renu Emotional Video Malayalam

Kollam Sudhi Wife Renu Emotional Video Malayalam : കൊല്ലം സുധി എന്ന കലാകാരനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. പതിനാറാം വയസ്സിൽ കലാ ജീവിതത്തിലേക്ക് കടന്നുവന്ന് ഇന്നുവരെ മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ടിരുന്ന സുധി അനുഭവിച്ചിരുന്ന വേദനകൾ പലതും മറ്റുള്ളവരിൽ നിന്ന് മറച്ചു വെച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് തിങ്കളാഴ്ച വെളുപ്പിനെ നാലരയോടെ സുധി ലോകത്തോട് വിട പറഞ്ഞത്.

തൃശ്ശൂരിൽ നടന്ന പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മര ണത്തിന് കീഴടങ്ങിയ സുധിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ വിവാഹം കഴിച്ച ഭാര്യ ഒന്നര വയസ്സുള്ള കുഞ്ഞിനെ തന്നെ ഏൽപ്പിച്ച് ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത് സുധിയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം ആണ് സൃഷ്ടിച്ചത്.

എന്നാൽ ആ പ്രതിസന്ധിയും വിഷമവും ഒക്കെ തരണം ചെയ്യുവാൻ സുധിയ്ക്ക് കൂട്ടായി രേണു ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. പ്രണയ വിവാഹത്തിലുള്ള ആദ്യ ഭാര്യയിൽ രാഹുൽ എന്ന ഒരു മകനാണ് ഉള്ളത് നിലവിൽ രണ്ട് ആൺമക്കൾ ഉള്ള സുധിയുടെ വീട്ടിൽനിന്നുള്ള ദൃശ്യങ്ങൾ പ്രേക്ഷകരെ കരളലിപ്പിക്കുന്നത് തന്നെയാണ്. ഒമ്പതാം തീയതി ഷൂട്ടിന് പോകണമെന്ന് പറഞ്ഞ ആളാണ് ഈ കിടന്ന് ഉറങ്ങുന്നത്.

നല്ല ഒരു ഷർട്ട് പോലും അദ്ദേഹം വാങ്ങില്ല. ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേൽക്ക് സുധിയേട്ട എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന രേണുവാണ് ഇപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ ഈറൻ അലിയിക്കുന്നത്.വാകത്താനത്തെ വീട്ടിൽ വച്ചാണ് സുധിയുടെ മൃതദേഹം സംസ്കരിക്കുന്നത്. അമ്മയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഇന്നലെ കൊല്ലത്തേക്ക് എത്തിക്കുകയും അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഇന്ന് കോട്ടയത്തേക്ക് സുധിയുടെ മൃതദേഹം എത്തിച്ചത്.

3/5 - (2 votes)