ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്.!! മീഡിയക്ക് മുന്നിൽ കൈകൂപ്പി കൊല്ലം സുധിയുടെ ഭാര്യ; സൈബർ അക്രമങ്ങളോട് പ്രതികരിച്ച് രേണു.!! | Kollam Sudhi Wife Reacts For Bishop

Kollam Sudhi Wife Reacts For Bishop : അന്തരിച്ച കലാകാരൻ കൊല്ലം സുധി എല്ലാ മലയാളികളും ഏറെ സ്നേഹിച്ചിരുന്ന ഒരു നടനും മിമിക്രി താരവുമൊക്കെയായിരുന്നു. ഈയടുത്താണ് ഒരു വാഹനാപകടത്തിൽ താരം മ ര ണ പ്പെട്ടത്. വളരെ ദുഖത്തോടെ പ്രേക്ഷകർ കേട്ട ഒരു വാർത്ത കൂടി ആയിരുന്നു സുധിയുടെ മ ര ണ വാർത്ത.

ദാരിദ്ര്യത്തിൽ നിന്നും പൊള്ളുന്ന ജീവിതാഅനുഭവങ്ങളിൽ നിന്നും ഉയർന്നു വന്ന സുധിയെ മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചിരുന്നു. സ്റ്റാർ മാജിക്‌ എന്ന ഷോ യാണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തതും. ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തനായൊരു വീടെന്ന ലക്ഷ്യം പൂർത്തിക്കരിക്കാതെയാണ് സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഭാര്യയും രണ്ട് മക്കളുമാണ് സുധിക്കുള്ളത്. മൂത്ത മകൻ രാഹുൽ വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ റിതുൽ എൽ കെ ജി വിദ്യാർത്ഥിയാണ്. ഭാര്യ രേണുവിനോപ്പമാണ് ഇപ്പോൾ രണ്ട് മക്കളും ഉള്ളത്. കുടുംബത്തെ ഒരുപാട് സ്നേഹിച്ചിരുന്ന സുധി ഭാര്യയെയും മക്കളെയും കുറിച്ചൊക്കെ ടെലിവിഷൻ ഷോകളിൽ സംസാരിക്കാറുണ്ട്. സ്റ്റാർ മാജിക്കിൽ ഒരിക്കൽ ഗസ്റ്റ് ആയും ഇവർ വന്നിരുന്നു. ഇപോഴിതാ ഒരുപാട് സുമനസ്സുകൾ ചേർന്ന് സുധിയുടെ നടക്കാതെ പോയ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ്. സുധിയുടെ പ്രിയപ്പെട്ട രേണുവിനും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു വീട് ഉടൻ തന്നെ തയ്യാറാകും.

സുധിയുടെ മ ര ണ ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്ന ഭാര്യ രേണുവിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ബുള്ളിയിങ് ആണ് നടന്നിട്ടുള്ളത് എന്നാൽ ഇപ്പോൽ ഇവർക്കു വീട് വെയ്ക്കാൻ സ്ഥലം ഫ്രീ ആയി കൊടുത്ത അച്ചനെതിരെയും സൈബർ ഇടങ്ങളിൽ അധിക്ഷേപം തുടരുന്നതിനെ തുടർന്ന് പ്രതികരിച്ചു എത്തിയിരിക്കുകയാണ് അച്ചനും സുധിയുടെ ഭാര്യ രേണുവും മകൻ രാഹുലും.

മക്കൾ എപ്പോഴും തന്നോട് ചിരിക്കാൻ പറയും എന്നാൽ തനിക്കിപ്പോ ചിരിക്കാൻ പോലും ഭയമാണെന്നാണ് രേണു പറയുന്നത്. ആംഗ്ലിക്കൻ ചർച്ചിലെ മിഷണറി ബിഷപ്പ് ആയ നോബിൾ സാമൂവൽ ആണ് ഇവർക്ക് സ്വന്തം കുടുംബ സ്വത്തിൽ നിന്നും 7 സെന്റ് സ്ഥലം ഫ്രീ ആയി കൊടുത്തത് എന്നാൽ ഇതിന്റെ പേരിൽ വലിയ സൈബർ അക്രമണമാണ് താൻ നേരിടുന്നതെന്ന്നാണ് ബിഷപ്പ് പറയുന്നത്. പേരിനു പ്രശസ്തിക്കും വേണ്ടിയാണു ഇങ്ങനെ ചെയുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ തനിക്ക് പ്രിയപ്പെട്ട കലാകാരൻ ആയിരുന്നു സുധി എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിക്കാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നുമാണ് അദ്ദേഹം പറയുന്നത്. ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് എന്നാണ് രേണു ഇത്തരക്കാരോട് ആവശ്യപ്പെടുന്നത്.

Rate this post