കൊല്ലം സുധി ചേട്ടന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത.!! ഒന്നും കാണാൻ അച്ഛൻ ഇല്ലാത്ത സങ്കടം മാത്രം ബാക്കി; ആഘോഷങ്ങളില്ലാതെ വിശേഷം പങ്കുവെച്ച് രേണു സുധി.!! | Kollam Sudhi Son Rithul Sudhi Birthday
Kollam Sudhi Son Rithul Sudhi Birthday : നിരവധി കോമഡി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് കൊല്ലം സുധി. ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്തു മുൻപോട്ട് പൊയ്ക്കൊണ്ടിരുന്ന താരത്തിന്റെ വിയോഗം പക്ഷേ ആരാധകരെ കണ്ണീരിൽ താഴ്ത്തിയിരുന്നു.
കുടുംബത്തെ ഏറെ സ്നേഹിച്ചിരുന്ന താരത്തിന് മക്കൾ എന്നുവച്ചാൽ ജീവനായിരുന്നു. ഇപ്പോഴിതാ അച്ഛൻ ഇല്ലാതെ ഇളയ മകനായ ഋതുലിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം. ഹാപ്പി ബർത്ത് ഡേ ഋതുൽ എന്നെഴുതിയ കേക്കു, സുധിക്കൊപ്പമുള്ള ചിത്രങ്ങളും ഭാര്യ രേണു തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരുമാണ് താരപുത്രന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിട്ടുള്ളത്. ജൂൺ 5 നാണ് വാഹനാപകടത്തെ തുടർന്ന് കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്.
സുധിയുടെ അപ്രതീക്ഷിത വിയോഗം അംഗീകരിക്കാൻ കുടുംബത്തിനും സഹ പ്രവർത്തകർക്കും ആരാധാകർക്കും പോലും അംഗീകരിക്കാൻ ആയിട്ടില്ലായിരുന്നു. ജീവിതത്തിന്റെ പ്രശ്നങ്ങളെ പൊരുതി തോൽപ്പിച്ചു കൊണ്ടിരുന്ന സുധി പലർക്കും പ്രചോദനം കൂടിയായിരുന്നു.
സുധിയുടെ ഏറ്റവും വലിയ വിങ്ങലും സ്വപ്നവും ആയിരുന്നു സ്വന്തമായൊരു വീട്. ആ സ്വപ്നം ഇപ്പോൾ സാക്ഷാത്കാരം ആവുകയാണ്. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് വീട് ഒരുക്കുന്നത്. കേരള ഹോം ഡിസൈന്‍സും 24 ന്യൂസും മിമിക്രി താരങ്ങളുടെ സംഘടനയായ മായും ചേര്‍ന്നാണ് വീട് നിര്‍മാണം. പത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി നോബിള്‍ ഫിലിപ്പ് തന്റെ കുടുംബസ്വത്തിലെ സ്ഥലമാണ് സുധിയുടെ കുടുംബത്തിനായി വിട്ടു നല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും കൂടിയാണ് വീട് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.