അച്ഛൻ ഇല്ലാത്ത ഫാദേർസ് ഡേ.!! സുധിയുടെ മകൻ ചെയുന്നത് കണ്ടോ.!? കണ്ണ് നിറയ്ക്കും ഈ വീഡിയോ വൈറലാകുന്നു.!! | Kollam Sudhi Son Rithul Kissing On His Photo
Kollam Sudhi Son Rithul Kissing On His Photo : കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ മരണം മലയാളികൾക്ക് വലിയ ഒരു ഷോക്കായിരുന്നു. മരണം നടന്ന് ദിവസങ്ങളായി എങ്കിലും അതിൽ നിന്നും പുറത്തു കടക്കാൻ ഇന്നും പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. അപ്പോൾ പിന്നെ സുധിയുടെ കുടുംബത്തിന്റെ കാര്യം പറയാനുണ്ടോ?. ഇപ്പോഴും കണ്ണീർ വറ്റാത്ത സുധിയുടെ കുടുംബത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് ഉയർന്നു വരാറുണ്ട്. സുധിക്കും ഭാര്യ രേണുകയ്ക്കും രണ്ട് മക്കളാണുള്ളത്.
ഋതു കുട്ടനും കിച്ചു കുട്ടനും ഇന്ന് പ്രേക്ഷകരുടെ പ്രിയ മക്കളാണ്. മൂത്തമകൻ രാഹുലിനെ സുധി വളർത്താൻ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് പ്രേക്ഷകർ അറിഞ്ഞതാണ്. ഇവരുടെ കുടുംബത്തിന്റെ അവസ്ഥയും പ്രേക്ഷകർ മനസ്സിലാക്കിയിരുന്നു.ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണുക തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഋതു കുട്ടൻ തന്റെ അച്ഛന്റെ ഒരു ഫോട്ടോയ്ക്ക് തുടരെത്തുടരെ മുത്തമിടുന്ന ഒരു വീഡിയോയാണിത്. ഭാര്യ രേണുകയാണ് ഫോട്ടോ കയ്യിൽ പിടിച്ചിരിക്കുന്നത്.
എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്ന ബാഗ്രൗണ്ട് സോങ് ചേർത്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകർ ആശ്വാസവാക്കുകളുമായി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് വടകരയിൽ ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണോ കൊല്ലം സ്ഥിതിക്ക് അപകടം ഉണ്ടാകുന്നത്.ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും അന്ന് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിച്ചാണ് അപകടം ഉണ്ടായത്.
സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ സുധി , പിന്നീട് സ്വര്‍ഗത്തിലെ കട്ടുറുമ്പ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, , ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി,കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍,വകതിരിവ്, എസ്‌കേപ്പ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. സ്റ്റാർ മാജിക് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് എന്നാൽ പ്രേക്ഷകർ സുധി എന്നതുല്യ പ്രതിഭയെ കൂടുതൽ അറിഞ്ഞത്.