അച്ഛന്‍ വാങ്ങിയ പുത്തന്‍ ബാഗും കുഞ്ഞുടുപ്പും.!! ഋതൂട്ടന്‍ ആദ്യമായി സ്‌കൂളിലേക്ക്; സുധി ഏറെ കാണാന്‍ കൊതിച്ച കാഴ്ച നൊമ്പരമാകുന്നു.!! | Kollam Sudhi Son Rithul First Time To School Malayalam

Kollam Sudhi Son Rithul First Time To School Malayalam : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആകെ നിറയുന്നത് മിമിക്രി താരം സുധിയുടെ വേർപാടിന്റെ വാർത്തകളാണ്. സിനിമാതാരം, മിമിക്രി താരം എന്നീ നിലകളിലൊക്കെ പ്രശസ്തനായ സുധിയുടെ വേർപാട് അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴും അത് ഉൾക്കൊള്ളുവാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ബാക്കി വെച്ചാണ് സുധി ലോകത്തോട് വിട പറഞ്ഞത്.

സ്വന്തമായി ഒരു വീട് എന്ന് സ്വപ്നമാണ് സുധി ബാക്കിവെച്ചത്. എന്നാൽ സുധിയുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫ്ലവേഴ്സും 24ഉം ഒന്നിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വാടകവീട്ടിൽ വർഷങ്ങളായി കഴിയുന്ന സുധി രേണുകയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷം പിന്നിടുകയാണ് ആദ്യ വിവാഹത്തിൽ ഉള്ള രാഹുൽ എന്ന മകൻ ഉൾപ്പെടെ രണ്ട് ആൺമക്കളാണ് സുധിക്ക് ഉള്ളത്. മൂത്ത മകൻ പ്ലസ് ടു പൂർത്തീകരിച്ചിരിക്കുന്നു. ഇളയ മകൻ ഋതുലിനെ ഈ വർഷമാണ് സ്കൂളിൽ ചേർത്തത്.

ഋതുലിന്റെ അധ്യയന വർഷത്തിലെ ആദ്യത്തെ സ്കൂൾ ദിവസം മകനെ സ്കൂളിലേക്ക് ഒരുക്കിവിടുന്ന സുധിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അച്ഛനെയും അമ്മയെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നാണ് മകനെ അല്ലെങ്കിൽ മകളെ ആദ്യമായി സ്കൂളിലേക്ക് പറഞ്ഞുവിടുന്നത്. ആ ഒരു സന്തോഷം ആസ്വദിക്കുവാനും ദൃശ്യം കൺനിറയെ കാണാൻ കഴിഞ്ഞതിലുമുള്ള സംതൃപ്തി സുധിയെ മര ണത്തിലും ധന്യനാക്കിയിരിക്കുന്നു എന്ന് പറയാം ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്താണ് സുധി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി സ്റ്റാർ മാജിക്കിൽ സജീവമായി പ്രവർത്തിക്കുന്ന സുധി ആദ്യം ഒരു പ്രണയവിവാഹം കഴിച്ചിരുന്നു എങ്കിലും മകന് ഒന്നര വയസ്സ് ഉള്ളപ്പോൾ ആദ്യ ഭാര്യ കുഞ്ഞിനെ സുധിയെ ഏൽപ്പിച്ച മറ്റൊരാൾക്കൊപ്പം പോവുകയുമായിരുന്നു. എന്നാൽ തന്റെ മൂത്ത മകനെയും സ്വന്തം മകനെ പോലെയാണ് രേണു കാണുന്നത് എന്ന് മുൻപ് സ്റ്റാർ മാജിക് വേദിയിൽ സുധി പറയുകയുണ്ടായി.

4.2/5 - (12 votes)