ആദ്യം അമ്മ പോയി, ഇപ്പോൾ അച്ഛനും.!! ചങ്ക് തകർന്ന് സുധിയുടെ മകൻ; ആശ്വസിപ്പിക്കാനാകാതെ താരങ്ങൾ.!! | Kollam Sudhi Son Malayalam

Kollam Sudhi Son Malayalam : താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതായിരുന്നു. ദുരനുഭവങ്ങളെ അതിജീവിച്ച് സന്തോഷഭരിതമായ ജീവിതത്തിലേക്ക് കടക്കവേയാണ് താരത്തിന്റെ അപ്രതീക്ഷിത മരണം. ജീവിതത്തിൽ ഇത്ര വലിയ പ്രശ്നങ്ങൾ താൻ അനുഭവിച്ചു എന്ന് ഷോയിൽ വച്ച് അസീസ് പറയുന്നത് വരെ ആർക്കും അറിയില്ലായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ കൊല്ലം സുധി വ്യക്തമാക്കി.

മിമിക്രി ആർട്ടിസ്റ്റും ചലച്ചിത്രതാരവുമായ കൊല്ലം സുധിയെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ മകനെത്തി. സങ്കടം സഹിക്കാൻ കഴിയാതിരുന്ന മകനെ ആശ്വസിപ്പിച്ചുകൊണ്ട് സ്റ്റാർ മാജിക് താരം ബിനീഷ് ബാസ്റ്റിൻ കൂടെയുണ്ടായിരുന്നു. അച്ഛനെ കാണാൻ മോർച്ചറിയിലേക്ക് പ്രവേശിച്ച മകൻ തിരിച്ചെത്തി തളർന്ന് അവശനായി കസേരയിലിരിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കൾ അവന് കൂട്ടായി അടുത്തുണ്ടായിരുന്നു. സുധിയാണ് മകനെ സംരക്ഷിച്ചിരുന്നത്. പരിപാടികൾ അവതരിപ്പിക്കാൻ പോകുമ്പോൾ മകനെ സുരക്ഷിതമായി സ്റ്റേജിൽ ഒരിടത്ത് കിടത്തി ഉറക്കുമായിരുന്നു.

ഇക്കാര്യം പ്രേക്ഷകർ അറിയാൻ ഇടയായത് മറ്റൊരു കലാകാരനായ അസീസിലൂടെയായിരുന്നു.ആ മകന് ഇന്ന് അച്ഛനെ നഷ്ടമായിരിക്കുകയാണ്. മകനെ ഓർത്തുകൊണ്ട് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നല്ലൊരു അച്ഛനും നല്ലൊരു ഭർത്താവും നല്ലൊരു വ്യക്തിയും മികച്ച കലാകാരനുമായിരുന്നു കൊല്ലം സുധി. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലും കഥപറച്ചിലിലും കഴിവ് തെളിയിച്ച വ്യക്തിയാണ് കൊല്ലം സുധി. 2015 -ൽ അജ്മൽ സംവിധാനം ചെയ്ത കാന്താരി എന്ന ചിത്രത്തിലാണ് താരം ആദ്യം വേഷമിട്ടത്.

പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, യേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളിലും കൊല്ലം സുധി അഭിനയിച്ചു . ഒരു മീമിലൂടെ നമ്മെ ചിരിപ്പിച്ച കലാകാരൻ എന്നാണ് കൊല്ലം സുധിയെക്കുറിച്ച് ഒരു പ്രേക്ഷകൻ ഫേസ്ബുക്കിൽ കുറിച്ചത്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ വലിയ പ്രേക്ഷകപ്രീതി നേടിയ കലാകാരനും വ്യക്തിയുമാണ് കൊല്ലം സുധി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാട് ആരാധകരെ വേദനിപ്പിക്കുന്നു. സ്റ്റാർ മാജിക്‌ എന്ന പരിപാടിയുടെ സ്ഥിരം പ്രേക്ഷകർക്ക് അവരുടെ കുടുംബാംഗം തന്നെയായിരുന്നു താരം.

4.5/5 - (10 votes)