സ്വർഗ്ഗത്തിൽ ഇരുന്ന് സുധി ആ കാഴ്ച്ച കാണുന്നു.!! ദൈവമായി അവസാനം അത് പറയിപ്പിച്ചു; സ്വപ്നങ്ങൾ ബാക്കിയാക്കി കൊല്ലം സുധി മടങ്ങി.!! | Kollam Sudhi Last Episode In Star Magic Malayalam

Kollam Sudhi Last Episode In Star Magic Malayalam : അകാലത്തിൽ നമ്മെ വിട്ടുപോയ താരമാണ് കൊല്ലം സുധി. അദ്ദേഹത്തെ ഓർത്തുകൊണ്ട് ലക്ഷ്മി നക്ഷത്ര പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുന്നത്. കൊല്ലം സുധി അവസാനമായി പങ്കെടുത്ത സ്റ്റാർ മാജിക് എപ്പിസോഡ് ആണ് ഇപ്പോൾ ഫ്ലവേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. അത് ലക്ഷ്മി നക്ഷത്രയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നു. “സുധി ചേട്ടൻ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്” എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി നക്ഷത്ര വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി ലോകം വിട്ടുപോയ കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തെ ചേർത്തു പിടിക്കുകയാണ് ഫ്ലവേഴ്സ് ടീം. സുധിയുടെ മൃതദേഹം കാണാൻ ഫ്ലവേഴ്സ് സ്റ്റാർ മാജിക് കലാകാരന്മാരെല്ലാം എത്തിയിരുന്നു. കരച്ചിലടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആ സമയം ലക്ഷ്മി നക്ഷത്ര. ഇപ്പോൾ സുധിച്ചേട്ടൻ തങ്ങളോടൊപ്പം ഉണ്ടെന്ന് വിശ്വസിച്ചു മുന്നോട്ടു പോവുകയാണ് സ്റ്റാർ മാജിക്‌ ടീം.

കൊല്ലം സുധി എത്ര നല്ല സുഹൃത്തും മനുഷ്യനുമായിരുന്നെന്ന് ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ വ്യക്തമാക്കുന്നു. കൊല്ലം സുധി അവസാനമായി പങ്കെടുത്ത സ്റ്റാർ മാജിക് എപ്പിസോഡ് വ്യാഴാഴ്ച രാത്രി 9 30ന് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യും. അതിന്റെ പ്രോമോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഫ്ലവേഴ്സും 24 ചേർന്ന് കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. അത് സ്റ്റാർ മാജിക് ടീമിനും കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ആശ്വാസകരമാണ്.

വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ കൊല്ലം സുധി വേഷമിട്ടിട്ടുള്ളൂ എങ്കിൽക്കൂടി പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. കോമഡി ഷോകളിലൂടെയും മിമിക്രിയിലൂടെയുമാണ് ഈ കലാകാരൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്നുചെന്നത്. സ്റ്റാർ മാജിക്‌ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ വിയോഗം പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ഒരുപോലെ വേദനിപ്പിക്കുന്നു.

Rate this post