സുധിയുടെ ആത്മാവ് സന്തോഷിക്കും ഈ കാഴ്ച്ചയിൽ.!! ഒരു മാസം അടുക്കാനാവുമ്പോൾ സുധി ചേട്ടന്റെ അപകടം ഉണ്ടായ സ്ഥലത്ത് നടക്കുന്നത് കണ്ടോ.!? | Kollam Sudhi Accident Spot Now

Kollam Sudhi Accident Spot Now : മലയാളി പ്രേഷകർക്ക് ഏറെ പ്രിയങ്കരനായ കൊല്ലം സുധിയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കൊല്ലം സുധിയുടെ കൂടെ യാത്ര ചെയ്ത ബിനു അടിമാലി, മഹേഷ്‌ തുടങ്ങിയവർക്ക് സാരമായ പരിക്കുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും കലാ രംഗത്ത് തീരാനഷ്ടം തന്നെയായിരുന്നു കൊല്ലം സുധിയുടെ വേർപ്പാട്.

രാത്രിയിലെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് തിരിച്ചു മടങ്ങുമ്പോളായിരിന്നു അപകടം സംഭവിച്ചത്. പുലർച്ചെ സമയത്തായിരുന്നു സുധിയും കൂട്ടരും സഞ്ചരിച്ച വാഹനം എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം ഉണ്ടാവാൻ കാരണം വാഹനം ഓടിച്ച വ്യക്തി ഉറങ്ങി പോയതാണ്.

കാർ വരുന്നത് കണ്ട് പിക്കപ്പ് ബ്രേക്ക് ചവിട്ടിയിരുന്നു എന്നാണ് സംഭവം സ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞത്. രാത്രി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്നത്. ഇതിലെ പ്രധാന വില്ലൻ ഉറക്കം തന്നെയാണ്. ഉറക്കം മൂലമുണ്ടാവുന്ന അപകടങ്ങൾ കേരളത്തിൽ വർധിച്ചു വരുകയാണ്. ഇതിന്റെ ഭാഗമായി അപകടം ഉണ്ടായ സ്ഥലത്ത് സ്ഥലത്തെ പോലീസും, നാട്ടുക്കാരും, ക്ലബ്‌ അംഗങ്ങളും കൂടി നടത്തുന്ന സേവനമാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്.

സ്ഥലത്ത് പഞ്ചായത്ത് മെമ്പർ അടക്കം നിരവധി പേരാണ് ഈ സേവനത്തിന്റെ ഭാഗമായത്. രാത്രി സമയങ്ങളിൽ അപകടം ഉണ്ടായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ തടഞ്ഞു നിർത്തി അവർക്ക് ചുക്ക് കാപ്പി, കൂടാതെ മറ്റ് സേവനങ്ങളുമാണ് നൽകുന്നത്. അതായത് രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉറക്കം വന്നാൽ വാഹനം ഒരു ഭാഗത്ത് നിർത്തി ഉറങ്ങി തീർക്കണമെന്നാണ് ഇത്തരം സേവനങ്ങളിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.