‘കൊടിത്തൂവ’ ചൊറിയാനാണ്.. പക്ഷെ.!!! ഗുണങ്ങൾ ഒട്ടനവധി… 😨😨 ആരോഗ്യ ഗുണങ്ങളിലും ഇലക്കറികളിലും ഒന്നാമൻ 💪💪 അറിയാതെ പോവല്ലേ…!!!

പല സ്ഥലത്തും പല പേരുകളിൽ അറിയപ്പെടുന്നതും പാടത്തും പറമ്പിലും ഒട്ടനേകം കണ്ടു വരുന്നതുമായ ഒരു ചെടിയാണ് കൊടിത്തൂവ. തൊടുമ്പോൾ തന്നെ മേലാകെ ചൊറിയുമെന്നത് കൊണ്ട് തന്നെ നമ്മളെല്ലാം കാണുമ്പോൾ തന്നെ മുറ്റത്തു നിന്നും പിച്ചിക്കളയുകയാണ് ചെയ്യാറ്.

എന്നാൽ വളരെയേറെ ഔഷധഗുണങ്ങളുള്ള ഈ ചെടി ആരോഗ്യപരമായ കാര്യത്തിൽ മുൻപന്തിയിലാണ്
ഇത് രുചികരമായി വെച്ച് കഴിക്കാവുന്ന ഒരു ഇലക്കറി കൂടിയാണ്. തോരൻ വെച്ചെല്ലാം ആളുകൾ കഴിക്കാറുണ്ട്. ഇതൊരു സാധാരണ ചെടിയായി കണക്കാക്കാൻ കഴിയില്ല .കാരണം ഗുണഫലങ്ങൾ ഏറെയാണ്. രക്തത്തെ ശുദ്ധീകരിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉത്തമമാണ്. കൊടിതൂവ ചായ വെച്ച് കുടിക്കുന്നത് തൈറോയ്ഡ് രോഗികൾക്ക് വളരെ ഗുണവത്താണ്. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാൽ വിളർച്ചയും ക്ഷീണവും കുറയ്ക്കും.

കൊടിതൂവ കുറച്ചു നേരം ചൂട് വെള്ളത്തിൽ ഇട്ടു വെച്ചാൽ ചൊരിയുന്ന ബുദ്ധിമുട്ടും മാറിക്കിട്ടും. അതിനു ശേഷം തോരൻ വെച്ച് കഴിച്ചു നോക്കൂ.. അതും രുചികരമാണ്. ഔഷധ ഗുണമുള്ള ഈ ചെടി വീട്ടുവളപ്പിൽ ഉണ്ടെങ്കിൽ ഇനി നശിപ്പിച്ചു കളയണ്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആരോഗ്യം സംരക്ഷിക്കാം. credit : THOIBA VISION