പുതിയ വിശേഷ വാർത്തയുമായി കവിയും ബിജുവേട്ടനും!! കേരളത്തിലെ ആദ്യത്തെ 10 മില്യൺ കുടുംബത്തിലെ അടുത്ത സന്തോഷം അറിഞ്ഞോ!? സാമ്പാർ പച്ചക്കറി കൊണ്ട് കേക്ക് ഉണ്ടാക്കി ആഘോഷം… | KL Bro Biju Rithvik And Family Happy Latest Entertainment News Viral Malayalam

KL Bro Biju Rithvik And Family Happy Latest Entertainment News Viral Malayalam : കോവിഡ് കാലഘട്ടത്താണ് നിരവധി യൂട്യൂബ് ചാനലുകൾ സജീവമായത്. അതിൽ ചിലതെല്ലാം നിന്നു പോവുകയും എന്നാൽ ചിലതെല്ലാം വളരെയധികം ശക്തിയോടെ പടർന്നു പന്തലിക്കുകയും ചെയ്തു. കൊറോണ സമയത്ത് ചെറുതായി നിന്ന ഒരു യൂട്യൂബ് ചാനൽ ഇന്ന് 15 മില്യണിൽ എത്തി നിൽക്കുകയാണ്. ഈ യൂട്യൂബ് ചാനലിന്റെ പേരാണ് കെഎൽ ബ്രോ ബിജു റിത്വിക്. ഒരു സാധാ ബസ് ഡ്രൈവറുടെ ജീവിതത്തിൽ നിന്നുമാണ് ബിജു ഇന്ന് കാണുന്ന ഉയരങ്ങളിലേക്ക് വന്നിട്ടുള്ളത്.

ഒരു ഫോൺ കൊണ്ട് മാത്രമാണ് ഇത്രയധികം വ്യൂവേഴ്സിനെയും സബ്സ്ക്രൈബേഴ്സിനെയും ഇദ്ദേഹം സ്വന്തമാക്കിയത് എന്ന് പറഞ്ഞാൽ ഒരു പക്ഷേ ആരും വിശ്വസിക്കില്ല. ഒരുപാട് പരിമിതികളെ അതിജീവിച്ചു കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഇവർ ഉയർന്നു വന്നിട്ടുള്ളത്. ബിജുവിന്റെ ഭാര്യ കവിയും അമ്മയും അമ്മൂമ്മയും മകനും മകളും എല്ലാം ചേർന്നാണ് യൂട്യൂബ് ചാനൽ നടത്തിക്കൊണ്ടുപോകുന്നത്. യൂട്യൂബിലെ നായിക നായകന്മാർ എല്ലാം ഇവർ തന്നെ. കുക്കിംഗ് വീഡിയോകളും മറ്റുള്ള വിശേഷങ്ങളുമായി ഇവരെല്ലായിപ്പോഴും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തുന്നു.

സാധാരണ ജനങ്ങളെ പോലെയാണ് ഇവർ ജീവിക്കുന്നത് യാതൊരുവിധ ജാഡകളും ഇവരുടെ കുടുംബത്തിന് ഇല്ല എന്നതാണ് പ്രേക്ഷകർ എടുത്തുപറയുന്നത്. 8500 രൂപ മാത്രമാണ് ഇവരുടെ ആദ്യത്തെ യൂട്യൂബ് വരുമാനം. യൂട്യൂബ് വരുമാനം കൊണ്ട് ലോണും കടങ്ങളും എല്ലാം തീർക്കാൻ ബിജുവിന് സാധിച്ചു. ഇപ്പോൾ ഇതാ ഇവർ പങ്കുവയ്ക്കുന്നത് വളരെ സന്തോഷകരമായ ഒരു കാര്യത്തിന്റെ വീഡിയോയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ഈ യൂട്യൂബിൽ നിന്ന് 15 മില്യൺ സബ്സ്ക്രൈബ്സുമായി മുന്നേറുകയാണ്.

കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന യൂട്യൂബ് ചാനൽ എന്ന ബഹുമതിയും ഇവർക്ക് തന്നെ. വളരെ ചുരുങ്ങിയ രീതിയിലാണ് ഇവർ തങ്ങളുടെ 15 മില്യൻ സബ്സ്ക്രൈബ്സ് നേടിയതിന്റെ ആഘോഷം നടത്തിയത്. തങ്ങളുടെ കുടുംബക്കാര് മാത്രമാണ് പരിപാടിയിൽ പങ്കെടുത്തതും. കവി ഉണ്ടാക്കിയ ഒരു വെജിറ്റബിൾ കേക്ക് വെച്ച് ഇവർ തങ്ങളുടെ 15 മില്യൺ ഫോളോവേഴ്സിന്‍റെ പരിപാടി നടത്തി. എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ കേക്കുകൾ പറഞ്ഞു വിശേഷങ്ങൾ പങ്കുവെച്ചും നല്ലൊരു രീതിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിക്കുന്നത്.

3.8/5 - (5 votes)