പാൻ ഇന്ത്യ കലാപം.!! കൊത്ത മാത്രമല്ല കേരളവും ഇനി കുഞ്ഞിക്ക ഭരിക്കും; ജൈലർ അട്ടിമറിച്ച് ദുൽക്കർ ചരിത്ര വിജയമെഴുതുന്നു.!! | King of Kotha Movie

King of Kotha Movie : മലയാളി പ്രേക്ഷകർ സൂപ്പർതാരങ്ങൾക്ക് നൽകുന്ന അതേ സ്നേഹം തന്നെയാണ് അവരുടെ മക്കൾക്കും നൽകുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ പുത്രന്മാരെല്ലാം ഇപ്പോൾ മലയാള സിനിമയിലെ യുവതാരങ്ങളാണ്. ഈ താരങ്ങളൊക്കെ തന്നെ നല്ല സുഹൃത്തുക്കളുമാണ്.

ദുൽഖർസൽമാനും, ഗോകുൽസുരേഷും ഒരുമിച്ച് എത്തുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കൊത്ത ‘. ആഗസ്ത് 24 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിൽ അണിയറ പ്രവർത്തകർ ചേർന്ന് മാധ്യമങ്ങളെ കണ്ടിട്ടുണ്ടായിരുന്നു. പ്രസ് മീറ്റിനായി ദുൽഖറും കൂടെ നിരവധി താരങ്ങളും കടന്നു വരുന്നതിനിടയിൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുൽ പിറകിലാവുകയായിരുന്നു. പെട്ടെന്ന് തന്നെ ദുൽഖർ ഗോകുലിനെ അന്വേഷിച്ച് കൂടെ ചേർത്ത് നിർത്തി നടത്തുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതിൽ നല്ലൊരു കഥാപാത്രമാണ് ഗോകുലിൻ്റേതെന്ന് കിംങ്ങ് ഓഫ് കൊത്തയുടെ സംവിധായകൻ അഭിലാഷ് പറഞ്ഞിട്ടുണ്ടായിരുന്നു. ഗോകുലിനോട് മാധ്യമങ്ങൾ കിങ്ങ് ഓഫ് കൊത്തയുടെ വിശേഷങ്ങൾ ചോദിച്ചപ്പോൾ എൻ്റെ കരിയറിൽ വലിയൊരു മാറ്റം വരുത്തുന്ന ചിത്രമായിരിക്കുമെന്നും, ഇതും ഇനി ഇറങ്ങാൻ പോകുന്ന രണ്ട് ചിത്രങ്ങളിലും എൻ്റെ കഥാപാത്രങ്ങൾ വ്യത്യസ്തമാണെന്നും ഗോകുൽ പറയുന്നുണ്ട്.

ദുൽഖറിനെ കുറിച്ചും ഗോകുലിനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, മനസ് കൊണ്ട് എൻ്റെ ജ്യേഷ്ടനാണെന്നും, ഈ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെ നമ്മുടെ ഇടയിൽ നല്ലൊരു ബന്ധം ഉണ്ടായെന്നും, എൻ്റെ അച്ഛന് നൽകുന്ന അതേ ബഹുമാനമാണ് ഞാൻ അദ്ദേഹത്തിന് നൽകുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു. എല്ലാവരോടും തിയേറ്ററിൽ പോയി കിങ്ങ് ഓഫ് കൊത്ത കാണണമെന്നും, ഈ സിനിമ തിയേറ്ററിൽ വച്ച് കാണേണ്ട പടമാണെന്നും ഗോകുൽ പറയുകയുണ്ടായി.

Rate this post