സാരിയിൽ കിടിലൻ ലുക്കിൽ അമേയ മാത്യു 😍😍 ശരീരഭാര൦ കുറച്ച് സാരിയിൽ തിളങ്ങി താരം 💓💓

മേക്കോവറിൽ തിളങ്ങി നടി അമേയ മാത്യു. താരം വണ്ണം കുറച്ച് പുത്തൻ ലുക്കിലെത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താരത്തിന്റെ വൻ മേക്കോവർ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ പുതിയ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് അമേയ കുറിച്ചതാണ് വൈറലായിരിക്കുന്നത്.

“മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും. തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക” സാരിയുടുത്തുള്ള പുത്തൻ ലുക്കിൽ തിളങ്ങിയ ചിത്രങ്ങൾ പങ്കുവെക്കുന്നതോടൊപ്പം അമേയ കുറിച്ചതാണ് ഈ വരികൾ.

ശരീര ഭാരം എട്ട് കിലോ കുറച്ചാണ് താരം ആരാധകരുടെ മുന്നിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഈ മേക്ക് ഓവർ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും കൂട്ടത്തിൽ അമേയ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അഭിപ്രായം നേടിയ വെബ് സീരീസുകൾ ഒന്നായ “കരിക്കി”ന്റെ വിഡിയോയിലൂടെയാണ് അമേയ ആരാധകർക്ക് മുന്നിൽ സുപരിചിതയായതും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും.

ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡിൽ എത്തിയതോടെ നടിക്ക് ആരാധകരും ഏറി. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു.