തീ കത്തിക്കുകയേ വേണ്ട.. 10 രൂപയുടെ ബിസ്‌ക്കറ്റ് കൊണ്ട് കിടിലൻ ഐസ്‌ക്രീം!!!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് ഐസ്‌ക്രീം. കടയിൽ നിന്ന് വാങ്ങാതെ ഐസ്‌ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ അതല്ലെ ഏറ്റവും എളുപ്പം. പത്ത് രൂപയ്ക്ക് വാങ്ങുന്ന പാർലെജി ബിസ്‌ക്കറ്റ് കൊണ്ട് ഒരു കിടിലൻ, സോഫ്റ്റ് ആന്റ് ക്രീമി ഐസ്‌ക്രീം ഉണ്ടാക്കാം അതും വളരെ എളുപ്പത്തിൽ.


ആവശ്യമായ സാധനങ്ങൾ

  • പാർലേജി ബിസ്‌ക്കറ്റ് 2 പാക്കറ്റ്
  • പഞ്ചസാര ഒന്നര ടീസ്പൂൺ
  • പാൽ അരക്കപ്പ്
  • ഫ്രെഷ് ക്രീം
  • വാനില എസൻസ്


ബിസ്‌ക്കറ്റ് മിക്‌സിയിൽ ഇട്ട് പൊടിക്കുക. അതിലേയ്ക്ക് പഞ്ചസാര ചേർക്കുക. അതിലേയ്ക്ക് പാലും ക്രീമും വാനില എസൻസ് എന്നിവ ചേർക്കുക. ഇത് നന്നായി മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കുക. ഈ കൂട്ട് ഒരോ ഗ്ലാസിലേയ്ക്ക് ഒഴിക്കാം. അതിൽ കോലുകൾ ഇട്ട് 7-8 മണിക്കൂർ വരെ ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക. വളരെ സ്വാദിഷ്ടമായ ഐസ്‌ക്രീം റെഡി എന്തായാലും ഇത് ട്രൈ ചെയ്ത് നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.