പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കെ.ജി.എഫ് രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു: ഷൂട്ടിങ് അവസാന ഘട്ടത്തിലേയ്ക്ക്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റർ ടുവിന്റെ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു. രണ്ടാം ഭാഗത്തിൽ ചലച്ചിത്രതാരം പ്രകാശ് രാജ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോവിഡ് വ്യാപനം മൂലമാണ് ചിത്രീകരണം നീണ്ടു പോയത്. പ്രശാന്ത് നീല് ആണ് സംവിധായകൻ.

റോക്കിയായി എത്തിന്നത് യാഷാണ്. പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് അധീര എന്ന കഥാപാത്രമായി എത്തുന്നു എന്ന് നേരത്തെ സൂചനയുണ്ട്. രവീണാ ടണ്ഠണും ഒരു പ്രധാന റോളിൽ സിനിമയിൽ എത്തിന്നതായി സൂചനയുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായണ് ഇവർ എത്തുന്നെന്ന് സൂചന.

ശ്രീനിധി ഷെട്ടി, അനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാർ, വസിഷ്ഠ എൻ സിംഹ, മാളവിക അവിനാശ് എന്നിവരാണ് മറ്റ് താരങ്ങൾ.
കെ.ജി.എഫ്. ആദ്യഭാഗം റിലീസ് ചെയ്ത പോലെ രണ്ടാം ഭാഗവും കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂർത്തിയായതായാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. കെ.ജി.എഫ് സിനിമയുടെ ആദ്യഭാഗം വളരെയധികം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 250 കോടിയും പിന്നിട്ടായിരുന്നു ചിത്രത്തിന്റെ കലക്ഷൻ റെക്കോഡ്. കന്നടയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കെ.ജി.എഫ്.

ഡിസംബർ 21നായിരുന്നു ആദ്യഭാഗം റിലീസ് ആയത്. ഒന്നാം ഭാഗം ഇറങ്ങിയതിനു ശേഷം റോക്കി ഭായിയുടെ ബാക്കി കഥകളറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അൻപത് കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽട്‌സിനെ ചുറ്റിപ്പറ്റിയാണ് കെ.ജി.എഫ് സിനിമയുടെ കഥ.