കെജിഎഫ് ചാപ്റ്റര് 3: നിങ്ങൾ കാത്തിരിക്കുന്നുവോ..!? രഹസ്യം വെളിപ്പെടുന്നു… | KGF Chapter 3 Secret Reveals Malayalam
KGF Chapter 3 Secret Reveals Malayalam : സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം ഭാഗമാണ് കെ ജി എഫിന്റേത്. ഒന്നാം ഭാഗത്തെക്കാളും ഒരുപടി മുന്നിൽ നിന്നു എന്ന തരത്തിൽ അത്ഭുതപ്പെടുത്തുന്ന റിവ്യൂ ആണ് കെ ജി എഫ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രേക്ഷകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ ടെയിൽ എൻഡിൽ സംവിധായകൻ തന്നെ മൂന്നാം ഭാഗത്തിന്റെ സൂചന തരുന്നുണ്ട്.
യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായി അന്യരാജ്യങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളാവും ഈ ചിത്രങ്ങളിൽ കാണിക്കുക എന്നാണ് ഇപ്പോൾ ലഭ്യമാവുന്ന സൂചന. എന്നിരുന്നാലും ഇത് സിനിമയുടെ അവസാനം ഒരു ഹൈപ്പിന് വേണ്ടി ചെയ്തതാണോ എന്ന സംശയവും ആരാധകർക്കുണ്ട്. ചാപ്റ്റർ 2 ന്റെ പ്രൊമോഷൻ സമയത്ത് മൂന്നാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ സംവിധായകൻ പ്രശാന്ത് നീലിനോട് ചോദിച്ചിരുന്നു.

ചിത്രത്തിന്റെ മറ്റൊരു ഭാഗം പുറത്തിറക്കണമെങ്കിൽ ഇനിയൊരു എട്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് നർമ്മം കലർത്തി അദ്ദേഹം മറുപടി പറഞ്ഞത്. ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് മാത്രമല്ല, അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുവെന്നും സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കഴിഞ്ഞ ദിവസം അറിയിച്ചത് ആരാധകർക്ക് ആശ്വാസം നൽകിയിട്ടുണ്ട്.
മൂന്നാം ഭാഗം കാണാൻ സംവിധായകൻ പറഞ്ഞ അത്രയും കാലം കാത്തിരിക്കേണ്ട ആവശ്യമില്ല എന്ന സന്തോഷവും കെ ജി എഫ് ആരാധകർക്കുണ്ട്. ആദ്യ നാല് ദിനങ്ങൾ കൊണ്ട് ചിത്രം നേടിയത് 550 കോടിയാണ്. ഏതൊരു ഭാഷാചിത്രവും കേരളത്തിൽ നിന്ന് നേടുന്ന കളക്ഷൻ ഭേദിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് കെ ജി എഫ് സ്വന്തമാക്കിയത്. എന്തായാലും കെ ജി എഫ് മൂന്നാം ഭാഗത്തിനായ് അക്ഷമയോടെ കാത്തിരിക്കുകയാവും ഇനി ആരാധകർ.