എന്താണ് കീറ്റോ ഡയറ്റ്? ഇതു ചെയ്‌താൽ വണ്ണം കുറയുമോ?

എന്താണ് കീറ്റോ ഡയറ്റ്? അമിതമായ വണ്ണം കീറ്റോ ഡയറ്റിലൂടെ കുറയുമെന്നാണ്‌ പറയുന്നത്. അത് ഒരു പരിധി വരെ ശരിയുമാണ്‌. കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍.

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. കൊഴുപ്പിന്‍റെ അളവ് 70-80 ശതമാനം വരെയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പ്രോട്ടീന്റെ അളവാകട്ടെ 10-20 ശതമാനം വരേയും കാർബോഹൈഡ്രേറ്റിന്‍റെ അളവ് 5-10 ശതമാനം വരേയും ആണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദത്തമായ കൊഴുപ്പും മിതമായ അളവിൽ മത്സ്യവും കഴിക്കാവുന്നതാണ്. ഇത് കൂടാതെ വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയും കഴിക്കാവുന്നതാണ്. ഇത് കൂടാതെ ബീഫ്, മട്ടൺ, മീൻ, മുട്ട, നാടന്‍ കോഴി എന്നിവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കാവുന്നതാണ്. എന്നാൽ ഇത് കഴിക്കേണ്ടത് എപ്പോള്‍ കഴിക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.