മീൻ മുളകിട്ടത് ഇതുപോലെ വറ്റിച്ച് തയ്യാറാക്കൂ; കാണുമ്പോൾ തന്നെ വിശപ്പ് തോന്നുമെങ്കിൽ കഴിക്കുമ്പോൾ എന്തായിരിക്കും… | Kerala Style Meen Mulakittath Recipe Malayalam

Meen Mulakittath Recipe Malayalam: കേര മീൻ കൊണ്ട് വളരെ രുചികരമായ ഒരു മീൻ കറിയാണ് തയ്യാറാക്കുന്നത്, അധിക സമയം ആവശ്യമില്ലാതെ ഇത്രയും രുചികരമായ ഒരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല, ചേർക്കേണ്ട ചേരുവകൾ അതേ പാകത്തിന് ചേർത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒരു മീൻ കറി കഴിക്കാവുന്നതാണ്. മലയാളിക്ക് ചോറിന്റെ കൂടെ മീൻകറി ഇല്ലാതെ ഒരു ദിവസം കടന്നു പോവില്ല. അങ്ങനെയുള്ള മീൻ കറി തയ്യാറാക്കുന്ന വിധത്തിലുള്ള ചെറിയ വ്യത്യാസം കൊണ്ട് തന്നെ അധിക രുചികരമായി മാറുകയാണ്.
ചുവന്ന നിറത്തിലുള്ള ഈ കറി കാണുമ്പോൾ തന്നെ വിശക്കും എന്നുള്ളത് ഉറപ്പാണ് അത്രയും ഭംഗിയും രുചികരവുമാണ് ഈ മീൻ കറി. ആദ്യം ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക, അതിനുശേഷം അതിലേക്ക് ചെറിയ ഉള്ളി ചെറുതായരിഞ്ഞതും, പച്ചമുളകും, ഇഞ്ചിയും, ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പ്രത്യേകം ശ്രദ്ധിക്കുക എല്ലാ നല്ല പാകത്തിന് വഴണ്ടതിനു ശേഷം മാത്രമേ അടുത്ത ചേരുവകൾ ചേർക്കാൻ പാടുള്ളൂ. ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി, മല്ലിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ചേർത്ത് വീണ്ടും വഴറ്റുക. കാശ്മീരി ചില്ലി പൗഡർ ചേർക്കുമ്പോൾ മീൻകറിയിൽ കൂടുതൽ നിറം ലഭിക്കുന്നതാണ്.

ഇതൊന്നു നന്നായി വഴറ്റിയ ശേഷം കറിയിലേക്ക് ചേർക്കേണ്ടത് കുടംപുളി വെള്ളത്തിലിട്ടു വച്ചത് പിഴിഞ്ഞതാണ്. ഇങ്ങനെ ചേർക്കുമ്പോൾ ഈ മസാലയിൽ നന്നായിട്ട് പുളി പിടിച്ചിട്ടുണ്ടാകും പുളി പിടിച്ചതിനു ശേഷം മാത്രം ഇതിലേക്ക് വെള്ളം ഒഴിക്കുക അപ്പോൾ അതിന് സ്വദിലും വ്യത്യാസമുണ്ടാകും. ഇത്രയും ചെയ്തു കഴിഞ്ഞാൽ അത് നന്നായി വഴണ്ട് ഒരു കുഴഞ്ഞ പാകത്തിനായി കഴിയുമ്പോ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റൊപ്പം തന്നെ ഉപ്പും ചേർത്ത് കൊടുക്കാം… അതിനുശേഷം അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുത്ത്, ആ വെള്ളം ഒന്ന് തിളച്ചു തുടങ്ങുമ്പോൾ ഇനി ചേർക്കേണ്ടത് നമ്മുടെ തയ്യാറാക്കി ക്ലീൻ ചെയ്തു വെച്ചിട്ടുള്ള മീനാണ്.
മുള്ളില്ലാത്ത മീൻ ആയതുകൊണ്ട് തന്നെ ഇത് കഴിക്കാൻ കൂടുതൽ രുചികരമാണ്, ഈ മീനുകൂടി ചേർത്തുകൊടുത്താൽ വീണ്ടും ചെറിയ തീയിൽ തിളക്കാൻ തിളച്ച കുറുകി വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്, ഇത് പാകത്തിന് ആയിക്കഴിയുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നത് കാണാം. ഈ ഒരു പാകത്തിനായി കഴിഞ്ഞാൽ നമുക്ക് ഉപയോഗിക്കാവുന്നതാണ് ചോറിന്റെ കൂടെ വളരെ രുചികരമായ ഒരു കറിയാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കണമെങ്കിൽ ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചേർക്കേണ്ട ചേരുവകൾ എല്ലാം കൃത്യമായി ഇതിൽ കാണിക്കുന്നുണ്ട് ഒത്തിരി ഇഷ്ടത്തോടെ കഴിക്കുന്ന ആ ഒരു മീൻ കറിയുടെ വളരെ രുചികരമായ റെസിപ്പി വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതെ. Video Credits : NEETHA’S TASTELAND