കൊതിയൂറും ചിക്കൻ പെരളൻ!!എന്തൊരു സ്വാദ് ആണ്‌ എന്ന് പറഞ്ഞു പോകും; റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ പെരട്ട്… | Kerala Style Chicken Varattiyathu Recipe Malayalam

Kerala Style Chicken Varattiyathu Recipe Malayalam : റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ പെരട്ട് എളുപ്പത്തിൽ തനിനാടൻ രുചിയിൽ തയ്യാറാക്കാനായി ആദ്യം കഷ്ണങ്ങളാക്കിയ ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് അതിലേക്ക് മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, മുളക്പൊടി, ചെറുനാരങ്ങ നീര്, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇത് ഒരു 1/2 മണിക്കൂർ അടച്ചു വെക്കുക. അടുത്തതായി ചൂടായ കാടായിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

 • chicken. -1 kg
 • coriander powder -1&1/2 tbsp
 • turmeric powder -1/2 tsp
 • pepper pdr -1 tsp
 • KathaKali double strong chilli powder -1&1/2 tsp
 • lime -1/2 salt
 • curry leaves -5-6 sprigs
 • oil -1 tbsp
 • Coconut slices -1/4 cup
 • oil -2 tbsp
 • Ginger -1 tbsp
 • garlic -1&1/2 tbsp
 • onion -1
 • Shallots -1/2 cup
 • green chilli -2
 • oil -1 tbsp
 • few curry leaves

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം സവാള അരിഞ്ഞത്, ചെറിയ ഉള്ളി എന്നിവ ചേർത്തിളക്കാം. എന്നിട്ട് ഇതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കാം. ശേഷം ഇതിലേക്ക് തയ്യാറാക്കിയിരിക്കുന്ന ചിക്കൻ ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കുക. ഇനി 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കാം. പിന്നീട് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തുകൊടുക്കാം. Video credit: Kannur kitchen