പ്രകൃതി രമണീയമായ ഒരു സുന്ദര കൊച്ചു ഭവനം; സാധാരണക്കാർക്ക് അനിയോജ്യമായ ഒരു 3 ബെഡ്‌റൂം വീട്… | Kerala Style 3BHK Home Tour

Kerala Style 3BHK Home Tour : 1500 ചതുശ്ര അടിയിൽ മൂന്ന് ബെഡ്‌റൂമുള്ള വീടാണ് പരിചയപ്പെടാൻ പോവുന്നത്. തിരുവനന്തപുരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയ്ക്ക് അധികം ക്ഷതം ഏൽക്കാതെയാണ് ഇവിടെ വീട് നിർമ്മിച്ചിരിക്കുന്നത്. സിമ്മിന്റും, കമ്പിയും അധികം ഉപയോഗിക്കാതെ പഴയ തടികൾ ഉപയോഗിച്ചാണ് പൂർണമായും വീട് നിർമ്മിച്ചിരിക്കുന്നത്. മുറ്റം തന്നെ പുൽമേഡുകൾ കൊണ്ടും, ചെടികളും കൊണ്ട്, മരങ്ങൾ കൊണ്ടും നിറഞ്ഞു നിൽക്കുന്നതായി കാണാം.

പരമ്പരാഗത രീതിയിലാണ് സിറ്റ് ഔട്ട്‌ ഒരുക്കിരിക്കുന്നത്. വീടിന്റെ ലിവിങ് ഹാളിലേക്ക് കയറുകയാണെങ്കിൽ ഒരു പൂജ മുറിയും കൂടാതെ അതിമനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചുമരിനു വേണ്ടി കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് ഇഷ്ടികളാണ്. ഇന്റീരിയർ ഡിസൈനാണ് ഈ വീടിന്റെ മറ്റൊരു പ്രേത്യേകത. ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കുകളാണ് കാണാൻ സാധിക്കുന്നത്.

കിടപ്പ് മുറിയാണ് ഇവർ അതിമനോഹരമാക്കിരിക്കുന്നത്. രണ്ട് പേർക്ക് കിടക്കാൻ കഴിയുന്നതും കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂമാണ് ഇവിടെ ഒരുക്കിരിക്കുന്നത്. മറ്റ് മുറികളും ഏകദേശം ഇതേ ഡിസൈനിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തതായി ഡൈനിങ് ഹാളാണ് പരിചയപ്പെടാൻ പോവുന്നത്. ഏകദേശം നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളാണ് ഒരുക്കിരിക്കുന്നത്.

ഡൈനിങ് ഹാളിന്റെ അരികെ തന്നെയാണ് അടുക്കളയും. സ്റ്റോറേജ് സ്പേസും, അത്യാവശ്യം സ്പേസുള്ള രീതിയിലാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഒരു ബെഡ്റൂമിനു മാത്രമാണ് അത്യാവശ്യം സ്പേസ് ഉള്ളത്. രണ്ട് കട്ടിൽ വരെ ഇവിടെ ഇടാവുന്നതാണ്. മാസ്റ്റർ ബെഡ്റൂം എന്ന് തന്നെ പറയാം. വീടിന്റെ ചുറ്റും ചെടികളാൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് പ്രകൃതി ഭംഗിയും എടുത്തു കാണിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ പ്രകൃതി ഭംഗി കൊണ്ട് നിറഞ്ഞു നിൽക്കുന്നത് കൊണ്ട് കേരളീയ സ്റ്റൈലിലുള്ള വീടായിട്ടാണ് കാണാൻ സാധിക്കുന്നത്.