കൊട്ടിക്കേറി കല്യാണമേളം!! ഗുരുവായൂർ ക്ഷേത്രത്തിൽ ചെണ്ട കൊട്ടി തകർത്ത്‌ വധു മണ്ഡപത്തിലേക്ക്; ഈ അച്ഛനും മകളും വേറെ ലെവൽ… | Kerala Bride Shilpa Sreekumar Viral Marriage Malayalam

Kerala Bride Shilpa Sreekumar Viral Marriage Malayalam : സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്തമായ വീഡിയോകൾ ഇടം പിടിക്കാൻ അധികം സമയമെടുക്കാറില്ല.. അത്തരത്തിൽ വൈറൽ വീഡിയോയി മാറിയിരിക്കുന്നത് വിവാഹ വേഷത്തിൽ ചെണ്ട കൊട്ടുന്ന ഒരു യുവതിയുടെ വീഡിയോ ആണ്. വൈറൽ ആയ ഈ വീഡിയോയിലെ യുവതി ആരാണ് എന്ന ചോദ്യത്തിന് പിന്നാലെ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഞായറാഴ്ച്ച ഗുരുവായൂരിൽ വച്ചു നടന്ന വിവാഹ സൽക്കാര ചടങ്ങിൽ ആണ് വധു കൊട്ടികയറിയത്.

കണ്ടാണശേരി സ്വദേശികളായ ശ്രീകുമാർ -രശ്മി ദമ്പതികളുടെ മകളായ ശില്പയും കണ്ണൂർ സ്വദേശി ദേവാനന്ദും തമ്മിൽ ഉള്ള വിവാഹ സൽക്കാര ചടങ്ങിൽ ആണ് വധു കൊട്ടികയറിയത്. കല്യാണ വേഷത്തിൽ കൊട്ടികയറണമെന്ന മോഹം വധു പറഞ്ഞപ്പോൾ വരനും കുടുംബവും പൂർണ സമ്മതം നൽകിയതോടെ വധു ശിങ്കാരി മേളo കൊട്ടി തന്റെ കല്യാണ ദിവസം മനോഹരമാക്കിയത്. കഴിഞ്ഞ 8 വർഷമായി ശാസ്ത്രീയമായി പഞ്ചവാദ്യം അഭ്യസിക്കുന്ന വധു കൊട്ടികയറിയപ്പോൾ കൂട്ടിനു അച്ഛനും ഭർത്താവും എത്തി.

കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും, പഞ്ചാരിമേളത്തിലും, ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടിയ ശില്പ മുൻപും മറ്റു കല്യാണ ചടങ്ങുകളിലും വിദേശ പരുപാടികളിലും ചെണ്ടയിൽ വിസ്മയം തീർത്ത് കൈയടി നേടിയിട്ടുണ്ട്.കഴിഞ്ഞ 35 വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്.

അബുദാബിയിൽ ഗ്ലോബൽ ഷിപ്പിംഗ് എന്ന സ്ഥാപനത്തിലാണ് ശ്രീകുമാർ ജോലി ചെയ്യുന്നത്. മകൾ ശില്പ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പുർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫസിലിറ്റി മാനേജ്മെൻ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വരൻ കണ്ണൂർ സ്വദേശി  ദേവാനന്ദ് എഞ്ചിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ്. തൃശൂർ പൊന്നൻസ് പഞ്ചവാദ്യ സംഘത്തിനൊപ്പമാണ് വധു വിവാഹ സൽക്കാരവേദിയിൽ പഞ്ചവാദ്യം അവതരിപ്പിച്ചത്.

Rate this post