ഇനി എന്നും ഇപ്പോഴും ചക്ക; സുലഭമായി എല്ലാ കാലത്തും ചക്ക തിന്നാൻ ഇത്രമാത്രം ചെയ്‌താൽ മതി… | Keep Jackfruit For Long Time Malayalam

Keep Jackfruit For Long Time Malayalam : നാട്ടിൻപുറങ്ങളിലും മറ്റും ഇപ്പോൾ സുലഭമായി കാണുന്ന ഒന്നാണ് ചക്ക. ചക്ക ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് ചക്കയില്ലാത്ത നാടുകളിൽ ഉള്ളവർ ചക്ക വലിയ വില കൊടുത്തു പോലും വാങ്ങി കഴിക്കുന്നത്. പക്ഷേ മഴക്കാലം കഴിയുമ്പോഴേക്കും ചക്ക സീസൺ അവസാനിക്കും. പിന്നീട് കൊതി തോന്നിയാലും പലപ്പോഴും ചക്ക തിന്നാൻ കിട്ടാറില്ല. പക്ഷേ നമുക്ക് പച്ച ചക്ക ഒരു വർഷക്കാലം അതുപോലെ തന്നെ സൂക്ഷിച്ചു വെക്കാൻ സാധിക്കും. ചക്കയും ചക്കക്കുരുവും കാലാകാലങ്ങളിൽ കേടു കൂടാതിരിക്കാൻ ഉള്ള ഒരു മാർഗ്ഗം അത് ഉണക്കി സൂക്ഷിക്കുക എന്നുള്ളതാണ്.

എന്നാൽ പച്ച ചക്ക അതുപോലെ തന്നെ ഉണക്കാതെയും ഒരു വർഷക്കാലത്തോളം സൂക്ഷിക്കാൻ സാധിക്കും അത് എങ്ങനെ എന്ന് നോക്കാം. ചക്കച്ചുള അടർത്തിയെടുത്ത് കുരു കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞ് എടുക്കുക. കഴുകി വാരി എടുത്ത് വെച്ചതിനു ശേഷം അതിലേക്ക് അല്പം ഉപ്പ് ഇടുക. എല്ലാ ഭാഗത്തും വരുന്ന രീതിയിൽ നന്നായി ഇളക്കിയതിനു ശേഷം ആവി കയറ്റാനായി തീയിൽ വയ്ക്കുക. ഇടയ്ക്ക് ഒന്ന് ഇളക്കിയിട്ട് കൊടുക്കണം.

ആവി ഒരുപാട് കയറാതിരിക്കാൻ ശ്രദ്ധിക്കണം. അധികം വെന്ത് അലിഞ്ഞു പോകാത്ത പാകം ആകുന്നതിനു മുമ്പ് തീ ഓഫ് ചെയ്ത് മറ്റൊരു വിശാലമായ പാത്രത്തിലേക്ക് മാറ്റി ചൂട് പോകാനായി വയ്ക്കുക. ചക്ക നന്നായി തണുത്തു എന്ന് ഉറപ്പാക്കിയതിനു ശേഷം ഒരു ബ്ലോക്ക് കവറിലേക്ക് ചക്ക മാറ്റുക. കാറ്റ് ഒട്ടും തയ്യാറാത്ത രീതിയിൽ വേണം കവറിനുള്ളിൽ ചക്ക സൂക്ഷിക്കാൻ. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Kitchen

Rate this post