കറ്റാർ വാഴ ജെൽ വീട്ടിൽ ഉണ്ടാക്കുന്ന വിധം.. ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ വളരെ എളുപ്പമാണ്.!!

അലോവേര എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് കറ്റാർവാഴ. വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത്. ത്വക്ക് രോഗങ്ങൾക്കും മുടിയുടെ വളർച്ചക്കും സ്ത്രീ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ധാരാളം ഗുണങ്ങളുള്ള ഒന്നാണിത്.

കറ്റാർവാഴ ഉപയോഗിക്കുമ്പോൾ പലർക്കും ചൊറിച്ചിൽ പോലുള്ള അലർജി ഉണ്ടാവാറുണ്ട്. ഇതിനു കാരണം ഇതിൽ അടങ്ങിയിട്ടുള്ള മഞ്ഞ നിറത്തിലുള്ള ജെല്ലാണ്. അലോവേരയുടെ തണ്ട് മുറിച്ചതിനു ശേഷം മുറിച്ച ഭാഗം താഴെ ആവുന്ന വിധത്തിൽ കുത്തി നിർത്തുക. അപ്പോൾ ഒരുവിധം മഞ്ഞ ലിക്വിഡ് മുഴുവൻ പോകും

ഇതിൻറെ ജെൽ എടുക്കുന്നതിനായി നല്ല കട്ടിയുള്ള 3 തണ്ട് എടുത്ത് സൈഡിലെ മുനയുള്ള ഭാഗം മുറിച്ച് കളയുക. അതിനുശേഷം ഒരു കത്തിയോ സ്പൂണോ ഉപയോഗിച്ച് ഉള്ളിലുള്ള ഭാഗം ചെത്തി എടുക്കുക. ഈ ജെൽ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂൾസ് പൊട്ടിച്ചിട്ട് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Asvi Malayalam