കശുവണ്ടിപ്പരിപ്പ് അമിതമായി കഴിച്ചാല്‍…

കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ്‌ കശുമാവ്. കശുമാവ്, പറുങ്ങാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. കശുവണ്ടി പലപ്പോഴും പാചക അർത്ഥത്തിൽ ഒരു കായയായി കണക്കാക്കപ്പെടുന്നതിനാൽ ഈ കശുവണ്ടി നേരിട്ടു കഴിക്കുകയോ പാചകത്തിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ കശുവണ്ടി നെയ് അല്ലെങ്കിൽ കശുവണ്ടി വെണ്ണയായി സംസ്ക്കരിച്ചെടുക്കുകയോ ചെയ്യുന്നു. ഇതിന്റെ കായ പലപ്പോഴും കശുവണ്ടി എന്ന് വിളിക്കപ്പെടുന്നു. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌.

കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌..

അസംസ്കൃത കശുവണ്ടിയിൽ 5% ജലം, 30% കാർബോഹൈഡ്രേറ്റ്, 44% കൊഴുപ്പ്, 18% പ്രോട്ടീൻ (പട്ടിക) എന്നിവയാണുള്ളത്. കശുവണ്ടിപ്പരിപ്പ് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവാണ്. കശുവണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.

കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്. പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.