കറുവപ്പട്ടയുടെ അതിശയിപ്പിക്കുന്ന ഔഷധ ഗുണങ്ങൾ…!

സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ… എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ശാസ്തീയനാമം: Cinnamomum verum J. Presl, Cinnamomum zeylanicum Nees എന്നീ പ്രധാനപ്പെട്ട ജനുസ്സുകൾ കൂടാതെ ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്.

കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “കറുവപ്പട്ട“ അല്ലെങ്കിൽ കറുകപ്പട്ട.

തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. . ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു കറുക എന്ന പേരിൽ സാദൃശ്യമുള്ള ചെടിയുമായി വളരെ വ്യത്യസ്തമാണ് കറുവ. കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ ത്രിജാതകം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചതുർജാതകം ആവും…

കറുവയുടെ തൊലിയിൽ നിന്നും ബാഷ്പശീലമുള്ള നേർത്ത തൈലം ഉണ്ട്. തൊലിയിൽ ഇത്. .75% മുതൽ 1% വരെ കാണുന്നു, തൈലത്തിൽ 60-70% സിന്നെമാൽഡിഹൈഡ് എന്ന രാസപദാർത്ഥം ആണ് ഇലയിൽ ഒഴികെ മറ്റു ഭാഗങ്ങളിൽ നിന്ന് യൂജിനോൾ വേർതിരിച്ചെടുക്കാം. ബെൻസാൽഡിഹൈഡ്, കുമിനാൽഡിഹൈഡ്, പൈനിൻ, സെമിൻ (Cymene) , കാരിയോബില്ലിൻ എന്നിവയും കാണും മരപ്പട്ടയിൽ മധുരമുള്ള മാന്നിട്ടോൾ എന്ന ഘടകവും ഉണ്ട്. സിന്നമോമം കാംഫോറ എന്ന ജനുസ്സിൽ നിന്ന് കർപ്പൂരം വേർതിരിച്ചെടുക്കുന്നു…