ഇന്നായിരുന്നു എന്റെ വിവാഹം.!! പ്രണയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി; ഒരുപാട് ആ​ഗ്രഹിച്ച് സ്നേഹിച്ചതായിരുന്നു കണ്ണ് നിറഞ്ഞ് കാർത്തിക് സൂര്യ.!? | Karthik Surya Marriage Dropped News

Karthik Surya Marriage Dropped News : തനതായ യൂട്യൂബ് വീഡിയോകളിലൂടെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയ വ്ലോഗറാണ് കാർത്തിക് സൂര്യ. കാർത്തിക് സൂര്യ അറിയപ്പെടുന്ന ഒരു ലൈഫ്‌സ്റ്റൈൽ വ്ലോഗറാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കാർത്തിക് സൂര്യയുടെ അതുല്യമായ അവതരണവും അദ്ദേഹത്തെ മറ്റ് വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് പ്രിയ താരം ആരാധകരോട് തുറന്നു പറയുകയാണ് ഇപ്പോൾ. മഴവിൽ മനോരമയുടെ ഒരു ചിരി ഇരു ചിരി ബാംബർ ചിരിയുടെ അവതാരകൻ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വർഷം നവംബറിൽ താൻ വിവാഹിതനാകുകയാണെന്ന് യൂട്യൂബിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ വിവാഹം മുടങ്ങി എന്ന ദുഃഖവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. ദാമ്പത്യബന്ധം തകർന്നതിൽ താൻ തകർന്നെന്നും അതുമായി പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തെന്നും താരം വീഡിയോയിൽ പറയുന്നു. ആ ഒരു കാര്യത്തിന്റെ സമ്മർദ്ദം മൂലമാണ് താൻ മദ്യപിക്കാൻ തുടങ്ങിയതെന്നും താരം പറഞ്ഞു.

ഇന്ന് മെയ് 7 ആണ്. എന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നെങ്കിലും നടന്നില്ല. ജനുവരിയോടെ ഞങ്ങളുടെ പ്രണയം തകർന്നു. അതിനെ ഒരിക്കലും തേപ്പ് എന്ന് വിളിക്കാനാവില്ല. പരസ്പരം ഇണങ്ങാൻ കഴിഞ്ഞില്ല, ഇരുവർക്കും ഒത്തുപോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ശേഷം പിരിഞ്ഞു. പ്രണയം നിറുത്തണമെന്ന് പറഞ്ഞെങ്കിലും മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിയാതെ ആയിരുന്നു.

അതിനാൽ വ്ലോഗ് ഒന്നും ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. ഇനി ആരെയും പ്രണയിക്കില്ലെന്നും വീട്ടുകാർ തീരുമാനിക്കുന്ന വിവാഹത്തിന് തയ്യാറെടുക്കുമെന്നും കാർത്തിക് സൂര്യ പറയുന്നു. കുറച്ച് സ്നേഹം കിട്ടുമ്പോൾ താൻ അലിഞ്ഞ് പോകുമെന്നും തന്റെ ജീവിതത്തിലേക്ക് ആരൊക്കെ കടന്നുവരുമെന്ന് അറിയില്ലെന്നും കാർത്തിക് സൂര്യ കണ്ണീരോടെ പ്രേക്ഷകരോട് പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ൽ ജോലി ഉപേക്ഷിച്ച് വ്ലോഗിംഗ് ആരംഭിച്ചു. ടെക്‌നോപാർക്കിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് വ്ലോഗറായത്. താരം പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

4.3/5 - (24 votes)