കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും നിറം വെക്കാൻ ശുദ്ധമായ കരിംജീരക ഓയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!!

ശുദ്ധമായ കരിം ജീരകം ഓയിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാവുക്കാവുന്നതാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു പദാർത്ഥമാണ് കരിം ജീരകം.

ഇത് തയ്യാറാക്കാൻ വേണ്ടത് കരിം ജീരകം ആണ്. കരിംജീരകം കഴുകി കുതിർത്താൻ വെക്കുക. ഏകദേശം നാല് മണിക്കൂർ കുതിർത്താൻ വെക്കണം. കുതിർത്ത കരിംജീരകം, തേങ്ങാ ഇവ ഇട്ട് നല്ലതുപോലെ അരക്കുക. ഇത് അരിച്ചെടുക്കണം.

ഈ മിശ്രിതം രണ്ട് ദിവസം ഫ്രിഡ്ജിൽ വെക്കുക. അങ്ങനെ വെച്ചാൽ അതിൽ നിന്നും നെയ്യെടുക്കാൻ പറ്റും. ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. വെന്ത വെളിച്ചെണ്ണ ഉണ്ടാക്കുന്ന പോലെ തന്നെയാണ് ഇത് ഉണ്ടാക്കുന്നത്. ബ്രൗൺ കളർ ആയാൽ ഓഫാക്കാവുന്നതാണ്.

ഈ വെളിച്ചെണ്ണ കുട്ടികൾക്ക് ഇരുപത് മിനുട്ടെങ്കിലും തേച്ചുപിടിപ്പിക്കണം. എങ്കിൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Veettuvaidyam വീട്ടുവൈദ്യം