കരിക്കിലെ കല്യാണപെണ്ണ് ആരാന്ന് അറിയാമോ? “എന്ത് ചെയ്യാനാ മക്കളേ… മാമനോട് ഒന്നും തോന്നല്ലേ”.!!!!

വ്യത്യസ്തമായ മിനി വെബ് സീരീസുകളിലൂടെ യുവാക്കൾക്കിടയിൽ ട്രെൻഡായി മാറിയിരുന്നു “കരിക്ക്”. പുതുതായി പുറത്തിറക്കുന്ന ഓരോ വീഡിയോയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. വളരെ കുറഞ്ഞ സാമ്യം കൊണ്ട് വളരെജനപ്രീതി നേടിയ ഒന്നാണ് കരിക്ക്.

പലപ്പോഴും കരിക്കിലെ പല ഡയലോഗുകളും പ്രയോഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
‘സ്മൈൽ പ്ലീസ്’ എന്ന പേരിലാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ വീഡിയോ. നർമം കലർത്തിയ വെബ് സീരീസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “എന്ത് ചെയ്യാനാ മക്കളേ… മാമനോട് ഒന്നും തോന്നല്ലേ” എന്ന ഡയലോഗ് അടക്കം കയ്യടി നേടിക്കഴിഞ്ഞു.

അഭിനേതാവ് കൂടിയായ ജീവൻ സ്റ്റീഫൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘സ്‌മൈല്‍ പ്ലീസ്’ എന്ന പുതിയ വീഡിയോയില്‍ കല്ല്യാണ തലേന്ന് ഉള്ള ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. അവിടെ നടക്കുന്ന നർമരസമുള്ള കാര്യങ്ങൾ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവുമാത്രമുള്ള സീരിസിൽ പുതുതായി ഒരു സ്ത്രീ സാന്നിധ്യം വന്നിരിക്കു കയാണ്. ഒറ്റ സീനിൽ വന്നു തരംഗമായി മാറിയിരിക്കുകയാണ് മനുവിന്റെ ഭാര്യ സ്വാതി. റീനു സണ്ണി എന്ന യുട്യൂബർ ആണ് ഇത്തവണ സ്വാതിയായി എത്തിയിരിക്കുന്നത്. credit : Fun Cafe