സർവാഭരണയായി ചിലങ്ക!! വിവാഹം ആഘോഷമാക്കി താരങ്ങൾ… | Kanyadanam Fame Actress Aiswarya Suresh Weddding Malayalam

Kanyadanam Fame Actress Aiswarya Suresh Weddding Malayalam : കന്യാധാനം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയതാരമായ ഐശ്വര്യ സുരേഷ് വിവാഹിതയായി. എന്റെ ജീവിതത്തിലെ പ്രധാന സംഭവം നടക്കാൻ പോവുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. വ്യാസ് സുരേഷ് ആണ് ഐശ്വര്യയുടെ ഭർത്താവായിരിക്കുന്നത്. ഐശ്വര്യ തന്റെ രണ്ടാം ജീവിതത്തിലേക്ക് കാലെടുത്തുവെക്കാൻ പോവുകയാണെന്നും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകളുമാണ് ഇ അടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത്.

കഴിഞ്ഞദിവസം നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് മുൻപിൽ എത്തിയിരുന്നു. വളരെയധികം സന്തോഷത്തോടെ തന്നെയാണ് താരം താന്റെ ഹൽദി ചടങ്ങുകളിൽ നിറഞ്ഞുനിന്നത്. കൂട്ടുകാരും ബന്ധുക്കളും എല്ലാം ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൽദി സ്പെഷ്യൽ എന്ന തലക്കെട്ടോടുകൂടി താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെയായി ഹാപ്പി മാരീഡ് ലൈഫ് എന്ന ആശംസകളുമായി എത്തിയത്.2021ൽ ആണ് സൂര്യ ടിവി കന്യാധാനം എന്ന പരമ്പര സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചത്.

ഒരു അച്ഛന്റെയും അഞ്ചു മക്കളുടെയും കഥ പറയുന്ന ഈ പരമ്പര പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്.5 മക്കളുടെ അച്ഛനായി വേഷമിടുന്നത് പ്രശസ്ത നടൻ ദേവനാണ്.അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് അദ്ദേഹം ഈ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. അച്ഛന്റെ അഞ്ചുമക്കളിൽ ഒരാളാണ് ഐശ്വര്യ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഐശ്വര്യയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ്. വിവാഹ ദിവസം ഐശ്വര്യയെയും വ്യാസിനെയും അനുഗ്രഹിക്കാനും ആശംസകൾ അർപ്പിക്കാനും കന്യാദാനം പരമ്പരയിലെ എല്ലാ താരങ്ങളും എത്തിയിരുന്നു.

നിറയെ ആഭരണങ്ങൾ അണിഞ്ഞ്,മുല്ലപ്പു ചൂടി ഇളം നീലനിറത്തിലുള്ള സാരിയാണ് കല്യാണത്തിന് താരം അണിഞ്ഞിരുന്നത്.ഡോണ അന്ന,അശ്വതി പിള്ളേ, ശില്പാ ശിവദാസ്,സോഫിയ സക്കീർ,എന്നിവരാണ് ഐശ്വര്യയെ കൂടാതെ ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ.ഫൈനലി ഹിസ് വൈഫി എന്ന് താരം ഇൻസ്റ്റാഗ്രാംമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിരുന്നു.