ശ്രുതിയുടെ കഴുത്തിൽ താലി ചാർത്തി കൃഷ്ണകുമാർ ; കന്യാധാനം സീരിയൽ നടൻ കൃഷ്ണകുമാറിന്റെ പെണ്ണിനെ കണ്ടോ??

കന്യാധാനം സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ജനപ്രിയ പരമ്പരയാണ്. പരമ്പര ചിത്രീകരിച്ചിരിക്കുന്നത് 5 പെൺ മക്കളെ വളർത്തി കൊണ്ടുവരുന്ന ഒരൊറ്റ പിതാവിന്റെ ജീവിതമാണ്. ഇത് ആദ്യമായാണ് ഒരു സീരിയൽ ഒരു പിതാവിന്റെ വീക്ഷണ കോണിൽ നിന്ന് കഥ പറയുന്നത്. തുടങ്ങിയ സമയങ്ങളിൽ വലിയ റേറ്റിംഗ് നേടാൻ പരമ്പരക്ക് സാധിച്ചിരുന്നില്ല എന്നാൽ നിലവിൽ സൂര്യ ടിവിയുടെ ഏറ്റവും റേറ്റിങ്ങുള്ള പരമ്പരകളിൽ മുന്നിൽ തന്നെയാണ് ഈ പരമ്പര.

ഈ സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്  ദേവൻ ഉൾപ്പെടെ ഉള്ള നിരവധി താരങ്ങളാണ്. കൂടാതെ അക്കൂട്ടത്തിൽ ഒരുപാട് പുതുമുഖ താരങ്ങളും ഉണ്ട്. കൃഷ്ണകുമാർ എന്ന നടനാണ് പരമ്പരയിൽ ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരം മികച്ച പ്രകടനമാണ് സീരിയലിൽ കാഴ്ചവയ്ക്കുന്നത്. ഇന്ദ്രൻ സീരിയലിൽ അനുപമ എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ആണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആകുന്നത് താരത്തിന്റെ വിവാഹ വീഡിയോ ദൃശ്യങ്ങൾ ആണ്.

കൃഷ്ണകുമാർ വിവാഹിതൻ ആകുകയാണ് എന്ന് താരം തന്നെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. വളരെ രസകരമായ രീതിയിലാണ് താരം തന്നെ വിവാഹ വാർത്ത പുറത്ത് വിട്ടത്. എന്തുതന്നെ ആയാലും താരത്തിന് ആശംസകൾ അറിയിച്ചു നിരവധി ആരാധകർ രംഗത്ത് വന്നിരുന്നു.താരത്തിന്റെ വധു ശ്രുതി ആണ്. വിവാഹ ചടങ്ങിൽ നിരവധി താരങ്ങൾ ആണ് പങ്കെടുത്തത്.നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.

ശ്രുതി കാറിൽ നിന്നും വിവാഹത്തിനായി എത്തുന്നതും തുടർന്ന് താലികെട്ടുന്നതും വിഡിയോയിൽ കാണാം.
നിരവധി ആരാധകർ ആണ് താരത്തിന് ആശംസകളുമായി എത്തുന്നത്. വിഡിയോയ്ക്ക് താഴെ പങ്കുവെച്ച കമന്റുകൾ ഇങ്ങനെയാണ്, മികച്ച ഒരു കുടുംബ ജീവിതം നേരുന്നു എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

Rate this post