കണ്ണൂർ സലീമിന്റെ ഏറ്റവും ഹിറ്റ് ആയ ലൈല മജ്‌നുവിന് നാട്ടിലെ പാട്ടുമായി മക്കൾ,സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

മാപ്പിള പാട്ടിന്റെ നായകൻ,നമ്മുടെ സ്വന്തം സലീംക്ക,അതെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കണ്ണൂർ സലിം,അദ്ദേഹത്തിന്റേതായി ഒരു പാട് ഹിറ്റ് സോങ്ങുകൾ ഇറങ്ങിയിട്ടുണ്ട്.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച കലാകാരനാണ് ശ്രീ കണ്ണൂര്‍ സലിം.ജനനം വളപട്ടണം മന്ന മായിച്ചാന്‍കുന്നിലെ കൈതവളപ്പില്‍ കെ.എന്‍. മഹമൂദിന്‍റെയും കെ.വി. ബീപാത്തുവിന്റെയും മകനായി.

സംഗീതത്തോടു് പഠനകാലത്തു തന്നെ ആഭിമുഖ്യം പ്രകടിപ്പിച്ച സലിം വളപട്ടണം ഗവ. ഹൈസ്കൂളിലെ വിശാലാക്ഷി ടീച്ചറുടെ കീഴിലാണു് സംഗീത പഠനം തുടങ്ങിയതു്. തലശ്ശേരിയിലെ ബാലന്‍ ഭാഗവതരുടെ വീട്ടില്‍ 10 വര്‍ഷത്തെ സംഗീത പഠനത്തോടെ സലിമിലെ സംഗീതജ്ഞനു് തിളക്കമേറി.

പ്രീഡിഗ്രി കഴിഞ്ഞശേഷം പാലക്കാട് സ്വാതി തിരുനാള്‍ കോളേജില്‍ നിന്നു് ഗാനഭൂഷണം പാസായി.1980കളിലാണു് സലിം മാപ്പിളപ്പാട്ടു രംഗത്തു് സജീവമായതു്. പീര്‍ മുഹമ്മദിന്‍റെ ട്രൂപ്പിലാണു് ആദ്യം പാടി തുടങ്ങിയതു്. അതിനുശേഷം സ്വന്തം ട്രൂപ്പ് തുടങ്ങി. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ പീർ ‍മുഹമ്മദ്, എരഞ്ഞോളി മൂസ എന്നിവരുടെകൂടെ നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ആസ്വാദകരെ കൈയിലെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.വീഡിയോ കാണാം..