കണ്ണിനടിയിലെ കറുപ്പ് മാറ്റാം.. ഇത് ഒരു തുള്ളി എന്നും രാത്രി തടവിയാൽ മാത്രം മതി.!!

കണ്ണിനു ചുറ്റും വരുന്ന കറുപ്പുനിറം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഉറക്കക്കുറവ്, ക്ഷീണം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും കറുപ്പ് നിറം വരാം. വെറും രണ്ടു വസ്തുക്കൾ മാത്രം ഉപയോഗിച്ച്‌ കണ്ണിനു ചുറ്റുമുള്ള നിറം മാറ്റിയെടുക്കാവുന്നതാണ്.

ഈ ഒരു ഐ ജെൽ ഉണ്ടാക്കുന്നതിനായി കറ്റാർവാഴയും മഞ്ഞൾപൊടിയുമാണ് വേണ്ടത്. കറ്റാർവാഴയുടെ ജെൽ എടുക്കുമ്പോൾ വീട്ടിൽ വളർത്തുന്ന ചെടിയുടെ എടുക്കുന്നതാണ് നല്ലതാണ്. കറ്റാര്വാഴയിൽ ധാരാളം വിറ്റാമിൻ ഉണ്ട്. മുഖം തിളങ്ങാൻ ഇത് വളരെയധികം സഹായകമാണ്.

കറ്റാർവാഴയുടെ ജെൽ എടുത്തതിനുശേഷം ഇതിലേക്ക് ഒരു തരി മഞ്ഞൾപൊടി ചേർക്കുക. മഞ്ഞൾപൊടി കൂടരുത്. കൂടിയാൽ നല്ലതുപോലെ പുകച്ചിലെടുക്കും. ഇത് നന്നായി മിക്സ് ചെയ്യണം. കുറച്ചു സമയം വേണ്ടി വരും ഇത് നല്ലതു പോലെ മിക്സ് ചെയ്യാൻ. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക.

ഈർപ്പമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇല്ലെങ്കിൽ ചീത്തയായിപ്പോകും. 7 ദിവസം വരെയൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് ഈ ജെൽ തേക്കുന്നത് എന്ന് വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : DeepThoughts Deepika