കണ്ണാടി പോലൊരു ഗ്ലാസ് കേക്ക് ഉണ്ടാക്കിയാലോ? ഉള്ളിൽ ഉള്ളതെല്ലാം തെളിഞ്ഞു കാണുന്ന കേക്ക് ഇതാ!!!
കേക്കുകൾ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കുും അല്ലേ? വീട്ടിൽ തന്നെ പല വലുപ്പത്തിലും സ്വാദിലും ഉള്ള കേക്കുകൾ പലരും ഉണ്ടാക്കാറുണ്ട്. എന്നാൽ ഗ്ലാസ് കേക്കിനെ കുറിച്ച് കേട്ടവർ ഉണ്ടോ… ഉള്ളിൽ ഉള്ളതെല്ലാം കാണുന്ന തരത്തിലുള്ള ഗ്ലാസ് കേക്ക് കിടിലനാണ് വളരെ ഈസിയായി ഇത് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ:
- ആപ്പിൾ
- ഓറഞ്ച്
- മുന്തിരി കറുപ്പും പച്ചയും
- അനാർ
- കിവി
- ഉണക്കമുന്തിരി
- ഈന്തപ്പഴം
- ജലറ്റിൻ
- പഞ്ചസാര
പഴങ്ങൾ നുറുക്കുക. ഒരു പാനിൽ വെള്ളം തിളപ്പിക്കുക. അതിൽ പഞ്ചസാര ഇടുക. തുടർന്ന് മറ്റൊരു പാത്രത്തിൽ അല്പം ജലറ്റിൻ കലക്കി ഈ ചൂടുവെള്ളത്തിലേയ്ക്ക് ഒഴിക്കുക. കേക്ക് മോൾഡിൽ ആദ്യം മിക്സ് ചെയ്ത ജലറ്റിൻ അല്പം ഒഴിക്കുക. മുന്ന് മിനിറ്റ് കഴിഞ്ഞ അതിലേയ്ക്ക് പഴങ്ങൾ മുഴുവൻ നിരത്തി വയ്ക്കുക. തുടർന്ന് ബാക്കിയുള്ള ജലറ്റിൻ മിക്സ ഒഴിക്കുക. കുറച്ച് ജലറ്റിനിൽ പച്ച ഫുഡ് കളർ ചേർത്ത് ഒഴിക്കാം. 7-8 മണിക്കൂർ വരെ ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക. വെറൈറ്റിയായ ഗ്ലാസ് കേക്ക് റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.