ഇത് നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉള്ള ഗുണങ്ങൾ അറിഞ്ഞാൽ.!!

0

ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് കയ്യോന്നി. കഞ്ഞുണ്ണി, കരിയലാങ്കണ്ണി, കയ്യന്യം എന്നീ പേരുകളിലും സംസ്കൃതത്തില്‍ കേശരാജ, കുന്തളവർധന ബൃംഗരാജ് എന്നിങ്ങളെ പല നാട്ടിൽ പല പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. ഈർപ്പം ധാരാളം അടങ്ങിയ വയൽ പ്രദേശങ്ങളിലും മറ്റുമാണ് ഇവ കൂടുതലായും കാണപ്പെടാറുള്ളത്.

മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും തുടങ്ങി പല തരത്തിലുള്ള കാര്യങ്ങൾക്ക് ഇവാ പൊതുവെ ഉപയോഗിച്ച് വരുന്നു. ഇവയുടെ ഗുണങ്ങൾ അറിയുന്നതുകൊണ്ട് തന്നെ പുരാതനകാലം മുതൽക്കേ ഇവയ്ക്കുള്ള പ്രാധാന്യം വളരെ ഏറെയാണ്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും കയ്യോന്നി ഉപയോഗിക്കാറുണ്ട്. കാഴ്ച വർദ്ധന കൂടാതെ കഫരോഗ ശമനത്തിന് ഉത്തമമായ പ്രതിവിധിയാണ് കയ്യോന്നിയുടെ ഉപയോഗം.

കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ഉണ്ടെന്നു ഇപ്പോഴിതാ ശാസ്ത്രജ്ഞന്മാർ തെളിയിച്ചിരിക്കുകയാണ്. കരള്രോഗത്തിനുള്ള ഒരു പരിഹാരമാർഗമായി കഞ്ഞുണ്ണി ലോകവ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര. മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ,

വൃണങ്ങൾ എന്നിവയുടെ ചികിത്സക്കും പുരാതനകാലം മുതൽക്കേ ഇവ ഉപയോഗിച്ച് വരുന്നു. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Hanif Poongudi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.