ഡ്യൂപ്പില്ലാതെ കാളക്കൂറ്റനെ നേരിട്ട് കമൽഹാസൻ 17 വർഷങ്ങൾക്ക് ശേഷം വിരുമാണ്ടിയുടെ മേക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു!!!

0

മലയാളികളുടേയും തമിഴ് പ്രേക്ഷകരുടേയും ഏറെ പ്രിയപ്പെട്ട താരമാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങൾക്കും എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടാകും. അദ്ദേഹം നായകനായ ചിത്രമാണ് വിരുമാണ്ടി. 2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുള്ളത്.

ഇപ്പോഴിതാ സിനിമയുടെ പതിനേഴാം വർഷത്തിൽ ആമസോൺ പ്രൈമിലൂടെ ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുകയാണ്. ഒപ്പം തന്നെ സിനിമയുടെ മേക്കിങ് വീഡിയോയും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

സിനിമയുടെ പൂർണതയക്കായി എന്ത് വിട്ടുവീഴ്ചകളും ചെയ്യുന്ന താരമാണ് കമൽഹാസൻ എന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിരുമാണ്ടി എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അതിൽ കാണിക്കുന്ന കാളപ്പോര്.

ഡ്യൂപ്പിലാതെയാണ് അദ്ദേഹം കാളയ്‌ക്കൊപ്പമുള്ള സ്റ്റണ്ട് നടത്തുന്നതെന്ന് മെയ്കിങ്ങ് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സ്‌പെഷ്യൽ എഫക്ടുകൾ അധികം ഉപയോഗിക്കാതെ റോപ്പ് ഉപയോഗിച്ചാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളെടുത്തിട്ടുള്ളത്.