68ന്റെ നിറവിൽ ഇതിഹാസതാരം കമൽ ഹാസൻ; വമ്പൻ സർപ്രൈസുകൾ സമ്മാനിച്ച് ഇന്ത്യൻ സിനിമ ലോകം… | Kamal Hassan Birthday Surprise Malayalam

Kamal Hassan Birthday Surprise Malayalam : കമൽ ഹാസൻ അനശ്വര നടൻ അതായിരുന്നു ഇന്ത്യൻ സിനിമയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം. അഭിനയ രംഗത്ത് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച ബഹുമുഖ പ്രതിഭ,ഉലകനായകന് ഇന്ന് 68 ആം ജന്മമദിനം നേർന്നുകൊണ്ട് നിരവധി താരങ്ങളും , ആരാധകരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആശംസകൾ.നടൻ, സംവിധായകൻ, തിരകഥാകൃത്ത്,ഡാൻസർ, രാഷ്ട്രീയകാരൻ,എന്നീ നിലകളിൽ വ്യക്തി മുദ്ര പതിച്ച കലാകാരൻ എന്നതിലുപരി തമിഴ്, ഹിന്ദി കന്നഡ,തുടങ്ങി തെന്നിന്ത്യൻ ചിത്രങ്ങളിലും ബോളിവുഡിലും കഴിവ് തെളിയിച്ചു.

ഉലക നായകന്റെ ജന്മ ദിനത്തോടനുബന്ധിച്ച്, സോഷ്യൽ മീഡിയയിലാകെ ആരാധകരുടെ ആശംസകൾ നിറഞ്ഞിരിക്കുന്നു. ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെഅഭിനയ രംഗത്ത് അരങ്ങുറപ്പിച്ച കമല ഹാസൻ പിന്നീടങ്ങോട്ടു ജനഹൃദയങ്ങളുടെ ഉലക നായകനായി. ദേശിയ പുരസ്‌കാരങ്ങളും ഫിലിം ഫെയർ പുരസ്‌കാരങ്ങളും ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ തേടിയെത്തിയ മികച്ച സിനിമകൾ കഥാപാത്രങ്ങൾ കമൽ ഹാസൻ തിരഞ്ഞെടുത്തതിൽ കടപ്പെട്ടിരിക്കുന്നു.

മറക്കാൻ പറ്റാത്ത ഒരുപാട് കഥാപത്രങ്ങൾ കമൽ ഹാസനെ മികച്ച നായകനാക്കി.
ഇനി വരാനിരിക്കുന്ന ഇന്ത്യൻ 2 നായി കാത്തിരിക്കുകയാണ് ലോകം.ലോകേഷ് കനകരാജിന്റെ വിക്രം എന്ന മൂവി യാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
വ്യത്യസ്ത അഭിനയ ശൈലികൊണ്ടും മികവ് കൊണ്ടും ജനപ്രീതി നേടിയ നടൻ കൂടിയാണ് കമൽ ഹാസൻ. ഉലകാനായകന്റെ ഓരോ സിനിമയും ഓരോരുത്തരെയും അതിശയിപ്പിച്ചിട്ടുള്ളതാണ്.

തമിഴ് സിനിമ ചരിത്രത്തിലെ മികച്ച ഇതിഹാസ നായകൻമാരിൽ ഒരാളായ കമല ഹാസന് സിനിമ ലോകം വമ്പൻ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഒപ്പം വിക്രം സിനിമ യുടെ പുതിയ വിശേഷങ്ങളും. 68 ആം ജന്മമദിനത്തോടനുബന്ധിച് ആശംസകൾക്കൊപ്പം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയായിരുന്നു പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ ഒപ്പം ഉലകാനായകന് ആശംസകളും.