പുറമെ ചിരി ഉള്ളിൽ കരച്ചിൽ.. കല്യാണി പ്രിയദർശന്റെ കുറിപ്പ് വൈറൽ!!

ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് കല്യാണി പ്രിയദർശൻ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായ സംവിധാനം ചെയ്ത വരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് കല്യാണി പ്രിയദർശൻ പരിചിതമാവുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ് താരം. കല്യാണിയുടെ നിരവധി പോസ്റ്റുകളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിരവധി വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും താരം പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ ദുബായിൽ വച്ച് താരം നടത്തിയ സ്‌കൈഡൈവിങിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് താരം ഇപ്പോൾ.

പുറമേ ചിരി, ഉള്ളിൽ കരച്ചിൽ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്ക് വച്ചത്. സ്‌കൈ ഡൈവിങ് നടത്തിയ മൂന്ന് ചിത്രങ്ങളാണ് താരം പങ്ക് വച്ചിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് ചിത്രങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. സ്‌കൈഡൈവിങ് നടത്താൻ കല്യാണിയോടൊപ്പം സഹായിയുമുണ്ട്. മലയാളത്തിലെ കല്യാണിയുടെ ആദ്യം റിലീസ് ചെയ്ത ചിത്രം വരനെ ആവശ്യമുണ്ട് എന്നതാണ്.

View this post on Instagram

Smiling outside, crying inside. ????????

A post shared by Kalyani Priyadarshan (@kalyanipriyadarshan) on

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ കല്യാണി എത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണയം എന്നതാണ് കല്യാണിയുടെ അടുത്ത മലയാള ചിത്രം. പ്രണവ് മോഹൻലാലാണ് ചിത്രത്തിലെ നായകൻ. കൂടാതെ രണ്ട് തമിഴ് ചിത്രങ്ങളും നിർമ്മാണ ഘട്ടത്തിലാണ്.