പച്ചപ്പനന്തത്ത പോൽ !!ഇങ്ങനെയൊന്നും ചിരിക്കല്ലേ; ക്യൂട്ട് ലുക്കിൽ മനം കവർന്ന് കല്യാണി… | Kalyani Priyadarshan Cute Pics Goes Viral Malayalam

Kalyani Priyadarshan Cute Pics Goes Viral Malayalam : മലയാള സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണല്ലോ കല്യാണി പ്രിയദർശൻ. മോളിവുഡ് സിനിമാ ലോകത്തെ ഇതിഹാസ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ പുത്രി എന്നതിലുപരി ഇൻഡസ്ട്രിയിൽ തന്റെതായ ഒരു ഐഡന്റിറ്റി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. മലയാളത്തിലൂടെയല്ല താരം സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത് എങ്കിലും, വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, മരക്കാർ, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളെ കീഴടക്കുകയും ചെയ്യുകയായിരുന്നു കല്യാണി പ്രിയദർശൻ.30 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി കൂടിയായ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ പങ്കുവെക്കുക വഴി വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. വ്യത്യസ്തവും മോഡേണുമായ നിരവധി കോസ്റ്റ്യൂമുകളിൽ പലപ്പോഴും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്.

മാത്രമല്ല ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ നായകനായി പുറത്തിറങ്ങിയ “തല്ലുമാല” എന്ന ചിത്രത്തിലെ കല്യാണിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. കളർഫുൾ കോസ്റ്റ്യൂമിൽ തിളങ്ങിക്കൊണ്ടുള്ള ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴിതാ, ആരും കണ്ടിരുന്നു പോകുന്ന തരത്തിലുള്ള കല്യാണിയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഐൻ ഫിലിം ഇന്റർനാഷണൽ എന്ന മീഡിയ കമ്പനിയാണ് ഇളം പച്ച നിറത്തിലുള്ള കോസ്റ്റ്യൂമിൽ തിളങ്ങി കൊണ്ടുള്ള കല്യാണിയുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. മറ്റേത് ചിത്രങ്ങളിലെ പോലെ തന്നെ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ചിരി തന്നെയാണ് ഈ ഒരു ചിത്രത്തിലെ ശ്രദ്ധ കേന്ദ്രം. വ്യത്യസ്തമായ ഭാവങ്ങളിലുള്ള ഈ ഒരു ചിത്രങ്ങൾ വളരെ വേഗം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.