29 – താം പിറന്നാൾ ദുബായിൽ..!! പിറന്നാൾ ആഘോഷിക്കാൻ ഒരു ലോഡ് പ്ലാനിംഗുമായി മുൻനിര താരപുത്രി..!! | Kalyani Priyadarshan

kalyani-priyadarshan birthday celebration in dubai city : അഭിനയ രംഗത്തേക്ക് പ്രവേശിച്ച് വളരെ ചുരുങ്ങിയ സമയംക്കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും, അതിലെ അഭിനയംക്കൊണ്ട് തന്നെ സംവിധായകൻ പ്രിയദർശന്റെയും പഴയകാല നടി ലിസിയുടെയും മകൾ എന്ന ലേബലിൽ നിന്ന് ‘നടി കല്യാണി പ്രിയദർശൻ’ എന്ന ലേബലിലേക്ക് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ കല്യാണി വളർന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇപ്പോൾ തന്റെ പിറന്നാൾ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഏപ്രിൽ 5-നായിരുന്നു കല്യാണിയുടെ പിറന്നാൾ. ജന്മദിനം എങ്ങനെ ആഘോഷിക്കാം എന്നതിനെ കുറിച്ചുണ്ടായ കൺഫ്യൂഷനും എണ്ണിയാലൊടുങ്ങാത്ത പ്ലാനിംഗുമാണ് കല്യാണി ആരാധകാരുമായി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ജന്മദിനത്തിൽ ലഭിച്ച സമ്മാനങ്ങളുടെയും, പിറന്നാൾ കേക്കിന്റെയും, കൂട്ടുകാരുമൊത്തുള്ള റോക്ക് ക്ലൈമ്പിങ്ങിന്റെയും ചിത്രങ്ങൾ പങ്കുവെച്ചാണ് കല്യാണി തന്റെ മനസ്സിലുണ്ടായിരുന്ന പ്ലാനിംഗുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

കല്യാണി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ : “ഞങ്ങൾ ഷൂട്ട് പൂർത്തിയാക്കി. ഇനി നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഞാൻ: ഓ! നഗരത്തിലൂടെ ചുറ്റി കറങ്ങാം! അല്ല, ഡാൻസ് പാർട്ടി! വേണ്ട, നമുക്ക് ഒരു ഫിലിം റാപ്പ് പാർട്ടി നടത്താം! അല്ലെങ്കിൽ, നമുക്ക് ലേസർ ടാഗിലേക്ക് പോകാം. അല്ലെങ്കിൽ, റോക്ക് ക്ലൈമ്പിങ്! അതുവേണ്ട, സത്യത്തിൽ എനിക്ക് ഒരു സ്പാ ഡേ വേണം. വേണ്ട, നമുക്ക് ധാരാളം മധുരം കഴിക്കാം! അല്ലെങ്കിൽ.. അവർ: ഊഹ്. മുകളിൽ പറഞ്ഞവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സമയമുണ്ട്. ഞാൻ: ആഹ്. ഞാൻ ജനന മാസം ആഘോഷിക്കുന്നില്ലല്ലോ, അല്ലേ!”

വരനെ ആവശ്യമുണ്ട്, മരക്കാർ : അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലൂടെ ടോവിനോ തോമസിന്റെ നായികയായി മലയാളികൾക്ക് മുന്നിലേക്കെത്താൻ ഒരുങ്ങുകയാണ്.