
അമ്മുവിനെ മത്സരിച്ച് സ്‍നേഹിച്ച് രണ്ട് അമ്മമാർ; സൗഭാഗ്യങ്ങൾക്ക് നടുവിൽ കല്യാണി പ്രിയദർശൻ; സന്തോഷം പങ്കുവെച്ച് പ്രിയതാരം… | Kalyani Priyadarsan Post Viral Entertainment News Malayalam
Kalyani Priyadarsan Post Viral Entertainment News Malayalam : പ്രേക്ഷകരുടെ പ്രിയ നിർമ്മാതാവാണ് വിശാഖ് സുബ്രഹ്മണ്യം. ഹൃദയം എന്ന ചിത്രത്തിന്റെ നിർമാണത്തിലൂടെയാണ് വിശാഖ് പ്രേക്ഷക ഹൃദയം കവർന്നത്. ഈ ചിത്രം എന്നും പ്രേക്ഷകഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. ബോക്സ് ഓഫീസ് തകർത്ത ഹിറ്റുകളിൽ ഒന്നായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്.
വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ വിശേഷങ്ങൾ ആണ് അടുത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അദ്വൈത ശ്രീകാന്ത് ആണ് വധു. വിവാഹ തലേന്നുള്ള റിസപ്ഷനും ചടങ്ങുകളും പിറ്റേദിവസം ഉണ്ടായിരുന്ന വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. വിവാഹത്തിനായി എത്തിച്ചേർന്ന താര നിരതന്നെയായിരുന്നു കല്യാണം ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ ഉള്ള കാരണം . ഹൃദയം സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും ചടങ്ങിനായി സന്നിഹിതരായിരുന്നു.

ഹൃദയം ചിത്രത്തിലെ പാട്ട് വെച്ച് താരങ്ങൾ ഒന്നിച്ച് നൃത്തം അവതരിപ്പിച്ചത് ആരാധകരെ വളരെയധികം സന്തോഷിപ്പിച്ചു. സിനിമ ലോകത്തെ മുഴുവൻ വിളിച്ച വിശാഖ് സുബ്രഹ്മണ്യനെ ആരാധകരും അഭിനന്ദിക്കുകയാണ്. ഇത്രയധികം താരനിരകളെ ഒന്നിച്ചു കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ. കൂടാതെ മോഹൻലാൽ, സുചിത്ര, ദുൽഖർ സൽമാൻ, അമാൽ സൽമാൻ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഭാര്യ ദിവ്യ, ധ്യാൻ ശ്രീനിവാസൻ, വിധുപ്രതാപ്, ഭാര്യ ദീപ്തി പ്രസാദ് അങ്ങനെ ഒരു വൻ താരനിര. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മറ്റൊരു ചിത്രമാണ്.
കല്യാണി പ്രിയദർശനും, ലിസിയും, സുചിത്രയും, ദിവ്യയും ഒന്നിച്ച് നിന്നെടുത്ത ഒരു സെൽഫിയാണിത്. കല്യാണി തന്നെയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. വിവാഹത്തിന്റെ മൂന്ന് ദിവസങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഇവർ. Happy Thursday everyone, just a random pic of me with these ridiculous beautiful ladies എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ കല്യാണി പങ്കു വച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആൾക്കാരാണ് ഈ ചിത്രങ്ങൾ കണ്ടതും പ്രതികരിച്ചതും. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നുകൊണ്ടിരിക്കുന്നത്.