ഇത്തവണ കല്യാണിക്കൊപ്പം പൊറിഞ്ചു മറിയം ജോസ് ടീമും!! കൊച്ചു കുട്ടികളെ പോലെ വേദിയിൽ ക്യൂട്ട് കല്യാണി; കല്യാണി ഇത്ര സിമ്പിൾ ആയിരുന്നോ എന്ന് ആരാധകർ… | Kalyani Priyadarsan Cute Moments In Antony Malayalam Movie Ppooja Viral Entertainment News Malayalam

Kalyani Priyadarsan Cute Moments In ANTONY MALAYALAM MOVIE POOJA Viral Entertainment News Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് കല്യാണി പ്രിയദർശൻ. ചെറുതും വലുതുമായി നിരവധി വേഷങ്ങളിൽ താരം ഇതിനോടകം തന്നെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. നായിക പ്രാധാന്യമുള്ള വേഷത്തിലും കല്യാണി പ്രേക്ഷകർക്കും മുൻപിൽ എത്തി. കുഞ്ഞാലിമരയ്ക്കാർ,ഹൃദയം, തള്ളുമാല എന്നീ ചിത്രങ്ങളിലെ കല്യാണിയുടെ വേഷം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സംവിധായകൻ പ്രിയദർശന്റെ മകളാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് , തമിഴ് സിനിമകളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടി, അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ നിരവധി മേഖലകളിൽ താരം സജീവമാണ്. തെലുങ്ക് ചിത്രമായ ഹലോ എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്, 2020 വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള ലോകത്തേക്ക് കല്യാണി കടന്നുവരുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈയടുത്താണ് താരത്തിന്റെ ശേഷം മൈക്കിൾ ഫാത്തിമ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസും മറ്റു വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ആന്റണിയുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ നിറയുന്നത്. സ്റ്റേജിൽ മറ്റു താരങ്ങളോടൊപ്പം നിൽക്കുന്ന നിഷ്കളങ്കത നിറഞ്ഞ കല്യാണി ദർശനയാണ് വീഡിയോകൾ കാണാൻ സാധിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ താരത്തിന്റെ അഭിനയ ശൈലി തന്നെയാണ് മറ്റു താരങ്ങളിൽ നിന്ന് കല്യാണി പ്രിയദർശൻ എന്ന നടിയെ വ്യത്യസ്തമാക്കുന്നത്.

ആന്റണി എന്ന ഈ ചിത്രത്തിൽ താരത്തിനൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നു. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈലാ ഉഷാ, ആശാ ശരത് വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സംവിധാനം നിർവഹിക്കുന്നത് ജോഷിയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി കണ്ണട തുടങ്ങിയ നിരവധി ഭാഷകളിൽ ഇദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാജേഷ് ശർമയാണ്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസും മറ്റു വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ സിനിമയുടെ പുത്തൻ വിശേഷങ്ങളും വീഡിയോകളും കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Rate this post